‘കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ ഏത് നിമിഷവും നടപ്പിലാക്കിയേക്കും’; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍  

May 18, 2017, 8:45 pm
‘കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ ഏത് നിമിഷവും നടപ്പിലാക്കിയേക്കും’; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍  
National
National
‘കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ ഏത് നിമിഷവും നടപ്പിലാക്കിയേക്കും’; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍  

‘കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ ഏത് നിമിഷവും നടപ്പിലാക്കിയേക്കും’; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍  

ഹേഗ്: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായകോടതി മരവിപ്പിച്ചത് വന്‍ തിരിച്ചടിയാണ് പാകിസ്താന് നല്‍കിയത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള കോടതിയുടെ അന്ത്യന്യായവിധി ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പിലാക്കില്ലെന്ന് പാകിസ്താന്‍ ഉറപ്പുവരുത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. വിയന്ന കരാറിലെ 36-ാം അനുഛേദപ്രകാരം കുല്‍ഭൂഷണ്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര പരിരക്ഷ നല്‍കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാനപരാമര്‍ശങ്ങള്‍ ഇവയാണ്.

  • ജാദവിന് നയതന്ത്രപരിരക്ഷ നിരസിക്കപ്പെട്ടതിനാല്‍ വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതാണ്. കേസ് പരിഗണിക്കാന്‍ കോടതിയ്ക്ക് യാതൊരു പരിമിതികളുമില്ല.
  • കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്ന് കോടതി മനസ്സിലാക്കുന്നു.
  • ജാദവിന്റെ വധശിക്ഷ നടപ്പിലാക്കില്ല എന്നതിനെക്കുറിച്ച് യാതൊരു ഉറപ്പും പാകിസ്താന്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കേസിന് അടിയന്തരപ്രാധാന്യമുള്ളതായി കോടതി നിരീക്ഷിക്കുന്നു.
  • കോടതി വാദം കേട്ട് കഴിയുന്നതുവരെ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും പാകിസ്താന്‍ സ്വീകരിക്കണം.
  • ഉത്തരവ് അനുസരിക്കുന്നത് സംബന്ധിച്ചുള്ള നടപടികളെക്കുറിച്ച് പാകിസ്താന്‍ കോടതിയെ അറിയിക്കണം.
  • മുന്‍വിധിയോടെയുള്ള സമീപനമുണ്ടായെന്ന് മനസ്സിലാക്കിയതിനാല്‍ ഇന്ത്യയുടെ അവകാശവാദം സാധുതയുള്ളതെന്ന് കോടതി നിരീക്ഷിക്കുന്നു.
  • കുല്‍ഭൂഷണ്‍ യാദവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നു.
  • വിയന്ന കരാര്‍ ചാരപ്രവൃത്തിക്കും തീവ്രവാദത്തിനും അറസ്റ്റ് ചെയ്യപ്പെടുന്നവരെ ഒഴിച്ചുനിര്‍ത്തുന്നില്ല.
  • വിയന്ന കരാര്‍ പ്രകാരം നയതന്ത്ര ഇടപെടലിന് ഇന്ത്യയെ അനുവദിക്കണമായിരുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ ജഡ്ജ് റോണി എബ്രഹാമാണ് വിധി പ്രസ്താവിച്ചത്. 11 അംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ സംഘവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.

ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടതിന് പിന്നാലെ അടയന്തരമായി വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ബോധിപ്പിച്ചിരുന്നു. വിയന്ന കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കള്‍ 36ന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് ഇന്ത്യ പ്രധാനമായും ആരോപിച്ചത്. നീതിന്യായ കോടതി വിധി വരും മുമ്പ് തന്നെ പാകിസ്താന്‍ വധശിക്ഷ നടപ്പാക്കുമെന്ന ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചതോടെ ഉടന്‍ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു കോടതി പറഞ്ഞത്.