മെര്‍സലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി  മദ്രാസ് ഹൈക്കോടതി തള്ളി; ആവിഷ്കാര സ്വാതന്ത്ര്യം പ്രധാനമെന്ന് കോടതി

October 27, 2017, 1:06 pm
മെര്‍സലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി    മദ്രാസ് ഹൈക്കോടതി തള്ളി; ആവിഷ്കാര സ്വാതന്ത്ര്യം പ്രധാനമെന്ന് കോടതി
National

ഡിജിറ്റല്‍ ഇന്ത്യയെയും ജിഎസ്ടിയെയും കളിയാക്കി എന്ന പേരില്‍ ബിജെപി ഭീഷണി മുഴക്കിയ തമിഴ് ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സമൂഹത്തിന്റെ നന്മയാണ് ഉദ്ദേശമെങ്കില്‍ അനാചാരങ്ങള്‍ക്കെതിരെ ആദ്യം പ്രതിഷേധിക്കൂ എന്ന് ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.

‘സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമെങ്കില്‍ തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങള്‍ക്കെതിരെ പോരാടൂ’ എന്ന് ഹൈക്കോടതി പറഞ്ഞു.

‘മെര്‍സല്‍ ജീവിതമല്ല സിനിമയാണ്. ആവിഷ്കാര സ്വാതന്ത്ര്യം പ്രധാനമാണെന്നും കോടതി പറഞ്ഞു. ചെന്നൈ മൈലാപൂര്‍ നിവാസിയായ അഡ്വക്കേറ്റ് എ. അശ്വത്ഥാമനാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മെര്‍സലിന്റെ പ്രദര്‍ശനത്തിനായി നല്‍കിയ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. രാജ്യത്തിനെതിരെ കുപ്രചരണം നടത്തുന്ന തരത്തിലുള്ള സംഭാഷങ്ങളും രംഗങ്ങളും നിറഞ്ഞ മെര്‍സല്‍ പുതിയ നികുതി വ്യവസ്ഥയെക്കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുമെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ജിഎസ്ടിയേയും ഭരണകൂടത്തെയും സംബന്ധിച്ച് തെറ്റായ രീതിയില്‍ ആശയവിനിമയം നടത്തുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരം ആരോപണങ്ങള്‍ ചിത്രത്തിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കുമെന്നും കോടതി പറഞ്ഞു,

ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28 ശതമാനം ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനവുമെല്ലാം സിനിമയില്‍ ഹാസ്യ രൂപേണ വിമര്‍ശിക്കുന്നുണ്ട്. മോഡി നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ കാംമ്പയിനെ ഹാസ്യ താരം വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്. ഇതൊക്കെയാണ് സിനിമക്കെതിരെ തിരിയാന്‍ ഹര്‍ജിക്കാരനെ പ്രേരിപ്പിച്ചത്.