തന്റെ പേരില്‍ ഫേക്ക് അക്കൗണ്ടുണ്ടാക്കിയുള്ള ബിജെപി നടപടി ഉടന്‍ തന്നെ നിര്‍ത്തണമെന്ന് മമത ബാനര്‍ജി; ‘പോരാടേണ്ടത് രാഷ്ട്രീയമായി, ഇങ്ങനെയല്ല’ 

April 19, 2017, 7:23 pm
 തന്റെ പേരില്‍ ഫേക്ക് അക്കൗണ്ടുണ്ടാക്കിയുള്ള ബിജെപി നടപടി  ഉടന്‍ തന്നെ നിര്‍ത്തണമെന്ന്  മമത ബാനര്‍ജി; ‘പോരാടേണ്ടത് രാഷ്ട്രീയമായി, ഇങ്ങനെയല്ല’ 
National

കൊല്‍ക്കത്ത: ബിജെപിയും സഹോദര സംഘടനകളും തന്റെ പേരില്‍ ഫേക്ക് അക്കൗണ്ടുകളുണ്ടാക്കി താന്‍ പറയാത്തതും വിരുദ്ധ ആശയങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഫേസ്ബുക്കിലൂടെയാണ് ബിജെപിക്കെതിരെയുള്ള മമതയുടെ കടന്നാക്രമണം.

ബിജെപിയുടെ പേര് എടുത്ത് പറയാതെ എന്നാല്‍ കൃത്യമായി ബിജെപിയാണെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് മമതയുടെ പോസ്റ്റ്. ഈയടുത്ത സമയത്ത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ചില മത സംഘടനളും അവരുടെ സഹോദര സംഘടനകളും എന്റെ പേരില്‍ ഫേക്ക് അക്കൗണ്ടുകളുണ്ടാക്കി താന്‍ പറയാത്തതും വിരുദ്ധ ആശയങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ ജനങ്ങളില്‍ തനിക്കെതിരെ തെറ്റിദ്ധാരണയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് മമത പറഞ്ഞു.

ഈ സ്ഥിരം തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഇത്തരം നടപടിയെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ഈ വര്‍ഗീയ ശക്തികള്‍ ജനങ്ങളെ വഴി തെറ്റിക്കുകയും അവരുടെ അജണ്ട നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്. രാജ്യം അവരുടെ കയ്യുകളില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ സംഭവിക്കുന്ന ഇരുണ്ട കാലഘട്ടത്തിന്റെ തെളിവുകളാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയമായി നേരിടാനല്ല അവര്‍ ശ്രമിക്കുന്നത്. പക്ഷേ ദീര്‍ഘ കാലം അവര്‍ക്ക് മുന്നോട്ട് പോകാനാവില്ല. ഇത് യാഥാര്‍ത്ഥ്യമല്ല. ഒരാള്‍ക്കും ദീര്‍ഘ കാലം ജനങ്ങളെ വിഡ്ഡികളാക്കാന്‍ സാധിക്കുകയില്ലെന്നും മമത പറഞ്ഞു.