കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; സംഘര്‍ഷം തുടരുന്നു

August 13, 2017, 11:21 am
കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; സംഘര്‍ഷം തുടരുന്നു
National

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ശനിയാഴ്ച രാത്രി സൈന്യവും ഭീകരരുമായുണ്ടായ വെടിവെയ്പ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

അവനീര ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ച് പാര്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സൈന്യവും നടത്തിയ പരിശോധനയ്ക്കിടെയാണ് വെടിവെയ്പ്പ് ആരംഭിച്ചത്. ഇതിനെ പ്രതിരോധിക്കുന്നതിനായി സൈന്യവും വെടിവെയ്പ്പ് തുടങ്ങി. ഏറ്റുമുട്ടലിനിടെ തീവ്രവാദികള്‍ ഒളിച്ച് പാര്‍ത്തിരുന്നതെന്ന് കരുതപ്പെടുന്ന ഒരു വീട് തകര്‍ന്നതായി ഷോപ്പിയനിലെ പൊലീസ് കണ്‍ട്രോള്‍ റൂം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഒരു തീവ്രവാദി കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മറ്റ് രണ്ട് പേരെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും പൊലീസ് ഉന്നത മേധാവികള്‍ അറിയിക്കുന്നു.

സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുല്‍ സൈന്യത്തെ ഇവിടേക്ക് അയച്ചിട്ടുണ്ട്. ഏറ്റമുട്ടല്‍ തുടങ്ങയതിന് പിന്നാലെ തദ്ദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് കണ്ണീര്‍ വാതകവും പെല്ലെറ്റപം പ്രയോഗിച്ചതായാണ് വിവരം.

കൊല്ലപ്പെട്ട സൈനികരുടെ കുടംബാംഗങ്ങളെ വിവരം അറിയിച്ചതിന് ശേഷം മാത്രമേ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടൂ എന്ന് സൈനിക നേതൃത്വം അറിയിച്ചിരിക്കുന്നത്.

അതിനിടെ ബന്ദിപ്പുര മേഖലയിലും തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സൈന്യത്തിന്റെയും പൊലീസിന്റെയും കനത്ത തെരച്ചില്‍ തുടരുകയാണ്. ശ്രീനഗറിലെ പെട്രോള്‍ പമ്പിന് നേരെയുണ്ടാ ആക്രമണത്തില്‍ തദ്ദേശവാസിയായ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.