മോഡിയുമായുള്ള സാമ്യം ബുദ്ധിമുട്ടായി; രാമചന്ദ്രന്‍ താടി വടിക്കുന്നു 

July 15, 2017, 11:24 pm
മോഡിയുമായുള്ള സാമ്യം ബുദ്ധിമുട്ടായി; രാമചന്ദ്രന്‍ താടി വടിക്കുന്നു 
National
National
മോഡിയുമായുള്ള സാമ്യം ബുദ്ധിമുട്ടായി; രാമചന്ദ്രന്‍ താടി വടിക്കുന്നു 

മോഡിയുമായുള്ള സാമ്യം ബുദ്ധിമുട്ടായി; രാമചന്ദ്രന്‍ താടി വടിക്കുന്നു 

പയ്യന്നൂരുകാരന്‍ എംപി രാമചന്ദ്രന്‍ പ്രശസ്തനായത് കേവലം ദിവസങ്ങള്‍ കൊണ്ടാണ്. അതിനു കാരണമായതാവട്ടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള അസാമാന്യ സാമ്യവും. എന്നാല്‍ ഇപ്പോള്‍ ആ പ്രശസ്തിയെ കൈയ്യൊഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ് രാമചന്ദ്രന്‍. കാരണം മറ്റൊന്നുമല്ല, തന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നു എന്നതാണ് രാമചന്ദ്രനെ അതിന് പ്രേരിപ്പിച്ചത്. ആയതിനാല്‍ മോഡിയോട് സാമ്യം തോന്നിക്കുന്ന താടി കളയുവാന്‍ രാമചന്ദ്രന്‍ തീരുമാനിച്ചിരിക്കുകയാണ്.

അടുത്തയാഴ്ച താന്‍ താടി വടിക്കുമെന്ന് രാമചന്ദ്രന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. തല മാറ്റിവെക്കുവാന്‍ പറ്റില്ലല്ലോ എന്നും ജനങ്ങള്‍ തന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നു, അതിനാല്‍ ആണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപരനെ കുറിച്ചാണ്. ഇന്ന് ട്വിറ്ററിലെയും മറ്റ് മീഡിയയങ്ങളിലെയും ചര്‍ച്ചയും ഈ അപരനെ കുറിച്ചാണ്. കാരണം ഈ ചിത്രം ഉപയോഗിച്ച് ആള്‍ ഇന്ത്യ ബാക്ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോഡി ചിത്രം എടുക്കുന്നതായി കാണിച്ചാണ് ട്വീറ്റ് ചെയ്തത്. ഇതിനെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നത്. ഇത് ശരിയല്ലെന്നും ശരിയാണെന്നും വാദമുയര്‍ന്നു. അപ്പോഴാണ് ഈ അപരന്‍ ശരിക്കും ആരെന്ന ചോദ്യമുയര്‍ന്നത്. ഈ ചിത്രം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് മുംബൈ സൈബര്‍ പൊലീസ് ആള്‍ ഇന്ത്യ ബാക്ചോഡ് സ്ഥാപകന്‍ തന്മയ് ഭട്ടിനെതിരെ കേസ് നല്‍കുകയും ചെയ്തു.

വൈറലാക്കുമ്പോള്‍ രാമചന്ദ്രന്‍ ഇപ്പോള്‍ ബംഗളൂരുവിലാണ്. കുട്ടികളും മറ്റുള്ളവരും എവിടെ കണ്ടാലും സെല്‍ഫിയെടുത്ത് തുടങ്ങിയപ്പോഴാണ് മോഡിയുടെ സാമ്യമുണ്ടെന്ന് മനസ്സിലാക്കിയതെന്ന് രാമചന്ദ്രന്‍ പറയുന്നു. ബിജെപിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോഡിയോട് തനിക്ക് വലിയ താല്‍പര്യമാണെന്നും രാമചന്ദ്രന്‍ പറഞ്ഞു.

ആള്‍ ഇന്ത്യ ബാക്ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോഡി ചിത്രം എടുക്കുന്നത് വിവാദമായതോടെ നരേന്ദ്രമോഡിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചു. ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണെന്നാണ് മോഡിയുടെ പ്രതികരണം.