പശുവാണ് മോഡി സര്‍ക്കാരിന്റെ പുതിയ കടുവ! എങ്ങനെയെന്ന് കേന്ദ്രമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ വിവരിക്കുന്നു; ‘ഗോമാത’യെ വിട്ട് മറ്റൊരു കളിയില്ല

April 21, 2017, 2:47 pm

പശുവാണ് മോഡി സര്‍ക്കാരിന്റെ പുതിയ കടുവ! എങ്ങനെയെന്ന് കേന്ദ്രമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ വിവരിക്കുന്നു;  ‘ഗോമാത’യെ വിട്ട് മറ്റൊരു കളിയില്ല
National

ഗോവധ നിരോധനത്തിലും ഗോരക്ഷകരുടെ അഴിഞ്ഞാട്ടത്തിലും വിവാദം കത്തുന്നതിനിടെ പശു സംരക്ഷണത്തിനായി വിപുലമായ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നു. 1973ലെ പ്രൊജക്ട് ടൈഗര്‍ എന്ന കടുവാസംരക്ഷണ പദ്ധതിയ്ക്ക് സമാനമായി ‘പ്രൊജക്ട് കൗ’ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി ഹന്‍സ്‌രാജ് അഹിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ സംസ്ഥാനത്തും ഓരോ പശു സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാനായിരുന്നു പ്രൊജക്ട് ടൈഗര്‍. പദ്ധതി പ്രകാരം രാജ്യത്തെ വിവിധ ഇടങ്ങളില്‍ കടുവാ സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു.

കുറച്ചുദിനങ്ങളായി അതുസംബന്ധിച്ച് (പ്രൊജക്ട് കൗ) സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുകയാണ്. ഗോവധം അവസാനിപ്പിക്കേണ്ടതുണ്ട്. പശുവിനെ ആര് സംരക്ഷിക്കുമെന്നതാണ് അതിനു തടസ്സമായി നില്‍ക്കുന്ന ഒരു ചോദ്യം. അതിനായി പശു സംരക്ഷണ കേന്ദ്രങ്ങള്‍ വേണം. കാലിത്തീറ്റ സംഭരിക്കുകയും വേണം. എല്ലാ സംസ്ഥാനങ്ങളിലും പശു സംരക്ഷണ കേന്ദ്രങ്ങള്‍ വേണം. എങ്കില്‍ മാത്രമേ ഗോവധം അവസാനിപ്പിക്കാന്‍ കഴിയൂ. പശുസംരക്ഷണ കേന്ദ്രങ്ങള്‍ വന്നാല്‍ വയസ്സായ പശുക്കളെ വില്‍ക്കുന്നത് കര്‍ഷകര്‍ അവസാനിപ്പിക്കും.
ഹന്‍സ്‌രാജ് അഹിര്‍, കേന്ദ്രസഹമന്ത്രി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്

‘പ്രൊജക്ട് കൗ’വിനെ കുറിച്ച് പരിസ്ഥിതി മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു. പദ്ധതി ത്വരിതഗതിയില്‍ നടപ്പിലാക്കും. സംരക്ഷണ കേന്ദ്രങ്ങളിലുള്ള പശുക്കള്‍ക്കായി പ്രത്യേക കാലിത്തീറ്റ ബാങ്കുകള്‍ രൂപീകരിക്കുമെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ ചന്ദര്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹന്‍സ്‌രാജ്.