മൂന്നാറിലെ കയ്യേറ്റം അന്വേഷിക്കും: കേന്ദ്രസര്‍ക്കാര്‍; കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി; ‘രാഷ്ട്രീയ വിവാദങ്ങളല്ല പരിസ്ഥിതിയാണ് പ്രധാനം’ 

April 21, 2017, 5:14 pm
മൂന്നാറിലെ കയ്യേറ്റം അന്വേഷിക്കും: കേന്ദ്രസര്‍ക്കാര്‍; കണ്ടെത്തിയാല്‍  കര്‍ശന നടപടിയെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി; ‘രാഷ്ട്രീയ വിവാദങ്ങളല്ല പരിസ്ഥിതിയാണ് പ്രധാനം’ 
National

ന്യൂ ഡല്‍ഹി: മൂന്നാറിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നാറില്‍ കയ്യേറ്റങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ പറഞ്ഞു. മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന കാര്യം നാളെ തീരുമാനിക്കും. രാഷ്ട്രീയ വിവാദങ്ങളല്ല, പരിസ്ഥിതിയാണ് പ്രധാനമെന്നും മുന്‍ഗണന നല്‍കേണ്ടത് അതിനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഭൂമി സംസ്ഥാനത്തിന്റെ വിഷയമാണെങ്കിലും പരിസ്ഥിതി കാര്യത്തില്‍ ഇടപെടാനാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്നാര്‍ അപകടകരമായ അവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സിആര്‍ ചൗധരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നാറില്‍ പച്ചപ്പ് കുറയുന്നത് അപകടകരമായ സൂചനയാണെന്നും പറഞ്ഞിരുന്നു. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ്. അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമാണെന്നും ചൗധരിയുടെ റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഈ മാസം കേന്ദ്രമന്ത്രി മൂന്നാറില്‍ സന്ദര്‍ശനം നടത്തിയത്. അതീവ അപകടാവസ്ഥയിലാണെന്നും ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പോലെ വലിയ ദുരന്തത്തിനുള്ള സാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.