‘ഗാന്ധിയുടെ നാട്ടില്‍ ചിലര്‍ കാട്ടുന്ന ക്രൂരതകള്‍ കണ്ട് മിണ്ടാതിരിക്കണമെന്നാണോ?’; സംഘവരിവാര്‍ അനുകൂലികളുടെ വിമര്‍ശനങ്ങള്‍ക്ക് റഹ്മാന്റെ ചുട്ട മറുപടി

September 11, 2017, 4:07 pm
‘ഗാന്ധിയുടെ നാട്ടില്‍ ചിലര്‍ കാട്ടുന്ന ക്രൂരതകള്‍ കണ്ട് മിണ്ടാതിരിക്കണമെന്നാണോ?’; സംഘവരിവാര്‍ അനുകൂലികളുടെ വിമര്‍ശനങ്ങള്‍ക്ക് റഹ്മാന്റെ ചുട്ട മറുപടി
National

സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ പരിഹസിച്ചുകൊണ്ട് കലാകാരന്മാര്‍ രാഷ്ട്രീയം പറയാതെ നിശബ്ദരായിരിക്കണോ എന്ന് എആര്‍ റഹ്മാന്‍. ഗൗരി ലങ്കേഷിന്റെ വധത്തെ അപലപിച്ചുള്ള റഹ്മാന്റെ പ്രസ്താവന ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്കിടയാക്കിയതിന്റെ പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്. കലാകാരന്മാര്‍ രാഷ്ട്രീയം പറയരുത് എന്നാണല്ലോ, പക്ഷെ തങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു റഹ്മാന്റെ പ്രതികരണം.

ഇന്ത്യയില്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇതെന്റെ ഇന്ത്യയല്ല എന്നായിരുന്നു ഗൗരി ലങ്കേഷ് വധത്തില്‍ റഹ്മാന്റെ പ്രസ്താവന. ഇത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതല്ല ഇന്ത്യയല്ലെങ്കില്‍ പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ചായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം.

ലോകത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ. ഈ രാജ്യം എങ്ങനെ ഇങ്ങനെയായെന്നത് ഒരു അത്ഭുതമാണ്. ഇതിന്റെ അടുത്ത ഘട്ടം കണ്ടെത്താനാണ് നാം പരിശ്രമിക്കേണ്ടത്. പക്ഷെ ചിലർ അത് നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം വളരെ സങ്കീർണമാണ്. വളരെ വിഭിന്നമായ സംസ്കാരങ്ങളിൽ നിന്നുമാണ് നാം വരുന്നത്. പക്ഷെ ഇന്ത്യ എന്ന വികാരമാണ് നമ്മെ ഒന്നിച്ച് നിർത്തുന്നത്.
എആര്‍ റഹ്മാന്‍
തനിക്ക് ഗൗരി ലങ്കേഷിനെ അറിയില്ല. ഒരു റെക്കോഡിംഗിനിടെയാണ് അവര്‍ കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു. അത് തന്നിലെ സംഗീതജ്ഞന്റെ ഹൃദയത്തെ ഞെട്ടിച്ചു. ഇന്ത്യ ഗാന്ധിയുടെ രാജ്യമാണ്. ഈ ഒരു ക്രൂരത നടന്നത് തന്റെ രാജ്യത്താണെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ ചൂളിപ്പോയെന്നും റഹ്മാന്‍ പറയുന്നു

പണക്കാരായ ജനങ്ങളെയും അധികാരികളെയും യാതൊന്നും ബാധിക്കാറില്ല. എന്നാല്‍ ദരിദ്രരും നിഷ്‌കളങ്കരും അവഗണിക്കപ്പെടുന്നു. എല്ലാവര്‍ക്കും തുല്യമായ അവകാശമാണ് ഉള്ളത്. അവരെയാണ് പരിരക്ഷിക്കേണ്ടത്. കലാകാരന്മാര്‍ തങ്ങളുടെ കലാരൂപങ്ങളിലൂടെ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.