മഹാരാഷ്ട്രയില്‍ താമര വാടുന്നു; ബിജെപിയെ മലര്‍ത്തിയടിച്ച് നന്ദേഡ് കോര്‍പറേഷന്‍ കോണ്‍ഗ്രസ് തൂത്തുവാരി  

October 12, 2017, 8:00 pm
മഹാരാഷ്ട്രയില്‍ താമര വാടുന്നു; ബിജെപിയെ മലര്‍ത്തിയടിച്ച് നന്ദേഡ് കോര്‍പറേഷന്‍ കോണ്‍ഗ്രസ്  തൂത്തുവാരി  
National

മുംബൈ: മഹാരാഷ്ട്ര നന്ദേഡ്-വഗാല കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്. 81 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ച 54 സീറ്റില്‍ 49 എണ്ണത്തില്‍ ജയിച്ച് കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി.

നന്ദേഡ്-വഗാലയില്‍ നാല് സീറ്റുകളില്‍ മാത്രമാണ് ബിജെപിയ്ക്ക് ജയിക്കാനായത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് ഒരു സീറ്റ് ലഭിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിച്ചെടുക്കാന്‍ വന്‍ പ്രചാരണമാണ് ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുവിട്ടിരുന്നത്.

കോണ്‍ഗ്രസിന്റെ കോട്ടയായാണ് നന്ദേഡ് അറിയപ്പെടുന്നത്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്റെ നാടായ നന്ദേഡ് ഇരുപത് വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനൊപ്പമാണ്. 2014ലെ ബിജെപി തരംഗത്തിലും നന്ദേഡ് കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്.

മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയെ പിന്നിലാക്കുമെന്ന് തോന്നിക്കും വിധം കുതിക്കുകയായിരുന്ന ബിജെപി കിതയ്ക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയായും നന്ദേഡ് തെരഞ്ഞെടുപ്പ് ഫലം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.