ബീഫ് വിളമ്പിയില്ല, വിവാഹത്തില്‍ നിന്നും വരന്റെ വീട്ടുകാര്‍ പിന്മാറി; യോഗിയുടെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു 

June 18, 2017, 12:20 pm
 ബീഫ് വിളമ്പിയില്ല, വിവാഹത്തില്‍ നിന്നും വരന്റെ വീട്ടുകാര്‍ പിന്മാറി; യോഗിയുടെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു 
National

ബീഫ് വിളമ്പാത്തതില്‍ പ്രതിഷേധിച്ച് വിവാഹം വേണ്ടെന്നു വച്ച് വരന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് ബിഫ് വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയത്. വധുവിന്റെ വീ്ട്ടുകാര്‍ ഒരുക്കിയ വിഭവങ്ങളില്‍ നിന്ന് ബീഫൊഴിവാക്കിയതാണ് വരന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്. വിഭവങ്ങളുടെ കൂട്ടത്തില്‍ ബീഫ് വേണമെന്ന് വരന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇത് കൂടാതെ സ്ത്രീധനമായി കാര്‍ വേണമെന്നും വരന്റെ വീട്ടുകാര്‍ ആവശ്യപ്പെ്ട്ടു.

നിങ്ങള്‍ ചടങ്ങിനെത്തിയവര്‍ക്ക് ബീഫ് കഴിക്കാനുള്ള സൗകര്യം ഉണ്ടാക്കു അല്ലാത്ത പക്ഷം വിവാഹം മുടങ്ങുമെന്നായിരുന്നു വരന്റെ വീട്ടുകാര്‍ പറഞ്ഞത്. ബീഫ് വിളമ്പണമെന്ന് ആവശ്യവും സ്ത്രീധനമായി കാറു വേണമെന്ന ആവശ്യവും നിരസിച്ചതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്ന് വധുവിന്റെ അമ്മ പറഞ്ഞു. സര്‍ക്കാര്‍ ബീഫ് നിരോധിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്കെങ്ങനെ ബീഫ് വിളമ്പാന്‍ സാധിക്കുമെന്നും അവര്‍ ചോദിച്ചു.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്ന സര്‍ക്കാരിന്‍റെ വിവാദ ഉത്തരവ് വന്നതോടെ ഉത്തര്‍ പ്രേദശില്‍ ബീഫിന് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇതു കൂടാതെ അംഗീകാരമില്ലെന്ന് കാണിച്ച് യോഗി സര്‍ക്കാര്‍ അറവുശാലകള്‍ അടച്ചുപുട്ടിച്ചതും ഉത്തര്‍ പ്രദേശില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.