ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം ഇന്ത്യ- ഖത്തര്‍ ബന്ധത്തെ ബാധിക്കില്ല: സുഷമ സ്വരാജ്; രാജ്യത്തിന് ഉത്കണ്ഠയുള്ളത് പ്രവാസികളുടെ കാര്യത്തില്‍ മാത്രം 

June 5, 2017, 5:26 pm
ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം ഇന്ത്യ- ഖത്തര്‍ ബന്ധത്തെ ബാധിക്കില്ല: സുഷമ സ്വരാജ്; രാജ്യത്തിന് ഉത്കണ്ഠയുള്ളത് പ്രവാസികളുടെ കാര്യത്തില്‍ മാത്രം 
National

ന്യൂ ഡല്‍ഹി: ഭീകരവാദത്തെ സഹായിക്കുന്നുവെന്നും സാമ്പത്തിക സഹായം നല്‍കുന്നുവെന്നും ആരോപിച്ച് ഖത്തറിനെ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയ നടപടി ഒരു തരത്തിലും ഇന്ത്യ- ഖത്തര്‍ ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സൗദി അറേബ്യ, ബഹ്‌റിന്‍, യുഎഇ, ഈജിപ്ത്, യെമന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയത്. വിഷയത്തില്‍ ഇന്ത്യക്ക് വെല്ലുവിളിയായോ ചിന്തനീയമായോ ഒന്നുമില്ലെന്നും ഇതൊരു ജിസിസി വിഷയമാണെന്നും സുഷമ പറഞ്ഞു.

ഖത്തറുമായുള്ള ഒരു കരാറിലും ബന്ധത്തിലും ഇന്ത്യ മാറ്റം വരുത്തില്ല. ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയത് ഖത്തറും ഇന്ത്യയുമായുള്ള ബന്ധത്തേയും കരാറുകളേയും ഒരു തരത്തിലും ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ ഏക ഉത്കണ്ഠ അവിടെയുള്ള പ്രവാസികളുടെ കാര്യത്തില്‍ മാത്രമാണെന്നും ഏതെങ്കിലും ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടേയും ഈജിപ്തിന്റേയും യെമന്റേയും നടപടിയെ ശക്തമായി വിമര്‍ശിച്ച് ഖത്തര്‍ തിരിച്ചടിച്ചിരുന്നു. രാജ്യത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇത് പരമാധികാര രാജ്യമായ ഖത്തറിനുമേലുള്ള കടന്നുകയറ്റമാണെന്നും ദോഹ പ്രതികരിച്ചു. നീതീകരിക്കാനാവാത്ത നിലപാടാണ് ജിസിസി രാജ്യങ്ങള്‍ കൈക്കൊണ്ടതെന്നും ഉയര്‍ത്തിവിടുന്നത് അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങളാണെന്നും ഖത്തര്‍ പ്രതികരിച്ചു.