രാജസ്ഥാനില്‍ ഗാന്ധി ജയന്തിയ്ക്ക് അവധിയില്ല; സംസ്ഥാന അവധിയില്‍ നിന്ന് ഒക്ടോബര്‍ 2 ഒഴിവാക്കി ഗവര്‍ണറുടെ പട്ടിക 

August 11, 2017, 10:39 am
രാജസ്ഥാനില്‍ ഗാന്ധി ജയന്തിയ്ക്ക് അവധിയില്ല;
സംസ്ഥാന അവധിയില്‍ നിന്ന് ഒക്ടോബര്‍ 2 ഒഴിവാക്കി ഗവര്‍ണറുടെ പട്ടിക 
National
National
രാജസ്ഥാനില്‍ ഗാന്ധി ജയന്തിയ്ക്ക് അവധിയില്ല;
സംസ്ഥാന അവധിയില്‍ നിന്ന് ഒക്ടോബര്‍ 2 ഒഴിവാക്കി ഗവര്‍ണറുടെ പട്ടിക 

രാജസ്ഥാനില്‍ ഗാന്ധി ജയന്തിയ്ക്ക് അവധിയില്ല; സംസ്ഥാന അവധിയില്‍ നിന്ന് ഒക്ടോബര്‍ 2 ഒഴിവാക്കി ഗവര്‍ണറുടെ പട്ടിക 

ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയ്ക്ക് രാജസ്ഥാനിലെ സര്‍വ്വകലാശാലകള്‍ക്ക് അവധിയില്ല. രാജസ്ഥാന്‍ ഗവര്‍ണര്‍ ഔദ്യോഗിക അവധിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കലണ്ടറില്‍ ഗാന്ധി ജയന്തി പ്രവൃത്തി ദിവസമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മുതലാണ് രാജസ്ഥാനില്‍ ഗാന്ധി ജയന്തിയ്ക്ക് നല്‍കി വന്നിരുന്ന അവധി എടുത്തുകളഞ്ഞത്.

ഗുരു നാനാക്ക്, ബിആര്‍ അംബേദ്കര്‍, മഹാവീര, മഹാറാണ പ്രതാപ് എന്നിവരുടെ ജന്മദിനത്തിന് കലണ്ടറില്‍ അവധി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്കു മുമ്പ് അവധി സംബന്ധിച്ച പട്ടിക 12 സര്‍വ്വകലാശയ്ക്ക് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കൈമാറിയിരുന്നു.ഇതില്‍ ചില സര്‍വ്വകലാശാലകള്‍ പട്ടിക അംഗീകരിച്ചു. ബാക്കിയുള്ളവയില്‍ യോഗം ഔദ്യോഗിക യോഗം ചേര്‍ന്നതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം കൈക്കൊള്ളുക. രാജസ്ഥാനില്‍ 24 സംസ്ഥാന സര്‍വ്വകലാശാലകളാണുള്ളത്.

സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിവസം സ്‌കൂളുകളിലും കോളേജുകളിലും ആഘോഷപരിപാടികള്‍ നടക്കുന്നതിനാലാണ് ഈ ദിവസം അവധിയായി പ്രഖ്യാപിക്കത്തതെന്ന് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി പറഞ്ഞു.