ചുവന്ന ബീക്കണ്‍ ലൈറ്റ് പൂര്‍ണമായും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം ആരും ഉപയോഗിക്കേണ്ട 

April 19, 2017, 1:35 pm
ചുവന്ന ബീക്കണ്‍ ലൈറ്റ് പൂര്‍ണമായും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം ആരും ഉപയോഗിക്കേണ്ട 
National

ന്യൂ ഡല്‍ഹി: ന്യൂ ഡല്‍ഹി: ചുവന്ന ബീക്കണ്‍ ലൈറ്റ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം ആരും ഉപയോഗിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരുടേതടക്കം വിഐപി യാത്രക്കാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടത്. ആംബുലന്‍സിനും പൊലീസിനും അഗ്നിശമന സേനയ്ക്കും നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. എമര്‍ജന്‍സി വെഹിക്കിളുകളായ ഇവയ്ക്ക് മാത്രമാണ് ഇനി ബീക്കണ്‍ ലൈറ്റ് വെയ്ക്കാന്‍ അനുമതിയുള്ളത്.

ഗവണ്‍മെന്റ് സാധാരണക്കാരുടെ സര്‍ക്കാരാണെന്നും ബീക്കണ്‍ ലൈറ്റിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനാണ് തീരുമാനമെടുത്തതെന്നും ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. മേയ് ഒന്ന് മുതലാണ് നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരിക.

വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് കാറില്‍ ഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. കേന്ദ്രമന്ത്രിമാരും കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കാറുണ്ട്. ഇതിനി വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈ ബീക്കണ്‍ വിലക്കില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. റെഡ് ബീക്കണുകള്‍ക്ക് പൂര്‍ണമായ നിരോധനമാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്നത്.

നേരത്തെ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരാണ് ആദ്യമായി മന്ത്രിമാര്‍ക്ക് ചുവന്ന ബീക്കണുകള്‍ വേണ്ടെന്ന തീരുമാനമെടുത്തതും നടപ്പാക്കിയതും. പിന്നീട് പഞ്ചാബില്‍ പതിറ്റാണ്ടിന് ശേഷം അധികാരത്തിലെത്തിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും മന്ത്രിമാര്‍ക്ക് ബീക്കണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ വേണ്ടെന്ന തീരുമാനമെടുത്തിരുന്നു.പിന്നാലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തലുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരും സമാന നിലപാട് സ്വീകരിച്ചു.

ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ചുവന്ന ബീക്കണ്‍ നിരോധിച്ച് തീരുമാനമുണ്ടായത്. റോഡ് ഗതാഗത മന്ത്രാലയം റെഡ് ബീക്കണ്‍ ലൈറ്റുകള്‍ സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചിരുന്നെങ്കിലും ഒന്നര വര്‍ഷം തീരുമാനമുണ്ടാവുന്നതിന് കാലതാമസം നേരിട്ടു.