‘ഏയ് ദില്ലിക്കാരേ, നിങ്ങള്‍ മാത്രമാണോ മിടുക്കര്‍?; ഞങ്ങളെല്ലാം മോശക്കാരും’; ബിജെപിക്കാരുടെ പറച്ചില്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് മമത; ‘നമ്മള്‍ ഒന്നായി അവിടേക്ക് പോണം’ 

April 20, 2017, 11:17 am
‘ഏയ് ദില്ലിക്കാരേ, നിങ്ങള്‍ മാത്രമാണോ മിടുക്കര്‍?; ഞങ്ങളെല്ലാം മോശക്കാരും’; ബിജെപിക്കാരുടെ പറച്ചില്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് മമത; ‘നമ്മള്‍ ഒന്നായി അവിടേക്ക് പോണം’ 
National

കൊല്‍ക്കത്ത: ഡല്‍ഹി ഭരിക്കാന്‍ അറിയാത്തത് കൊണ്ട് നാടുചുറ്റി ബാക്കിയുള്ള പ്രാദേശിക പാര്‍ട്ടികളേയും നേതാക്കളേയും കുറ്റം പറഞ്ഞു നടക്കുകയാണ് കേന്ദ്രത്തിലെ ബിജെപി നേതാക്കളെന്ന് മമതാ ബാനര്‍ജി. ഫെഡറലിസത്തിന് വേണ്ടി ബിജെപിക്ക് എതിരായി പ്രാദേശിക പാര്‍ട്ടികള്‍ ഒന്നായി നില്‍ക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. അവര്‍ നമ്മളെ ശല്യപ്പെടുത്തിക്കൊണ്ടിരുക്കുമ്പോള്‍ വെറുതെ കയ്യുംകെട്ടി നോക്കിയിരിക്കാനാകുമോ എന്നും മമത ചോദിച്ചു. അവരുടെ പ്രദേശത്തേക്ക് ചെന്നു വേണം നാം ഇതിന് മറുപടി പറയാനെന്നും മമത പറഞ്ഞു.

ഏയ് ദില്ലിക്കാരെ, ഡല്‍ഹി നിയന്ത്രിക്കാന്‍ കഴിയാതെ രാജ്യമൊട്ടുക്ക് കറങ്ങി നടന്ന് ബംഗാള്‍, ഒഡീഷ, ബീഹാര്‍ എല്ലാം മോശമാണെന്ന് പറഞ്ഞുനടക്കുകയാണോ നിങ്ങളുടെ ജോലി. ഞങ്ങളെല്ലാം മോശം. നിങ്ങള്‍ മാത്രമാണോ നല്ലവര്‍. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിക്കുക, മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും വേര്‍തിരിക്കുക, ഒഡിയ- ബംഗാളി, ബംഗാളി- ബീഹാറി, ബീഹാറി- ഒഡിയ അങ്ങനെ എല്ലാ സംസ്ഥാനങ്ങളേയും വിഭജിച്ച് ഭിന്നിപ്പിച്ച് നിര്‍ത്തുക. നിങ്ങളുടെ ഈ ശ്രമം ഞങ്ങള്‍ അംഗീകരിച്ച് തരില്ല.
മമതാ ബാനര്‍ജി, ബംഗാള്‍ മുഖ്യമന്ത്രി

സാരേ ജഹാ സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്നോര്‍മ്മിപ്പിച്ചാണ് ബിജെപിക്ക് മമതയുടെ താക്കീത്. ബിജെപിയുടെ ഹിന്ദുത്വ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മമത ഭിന്നിപ്പിക്കലിനെതിരെയും ശബ്ദമുയര്‍ത്തിയത്.

ഹിന്ദുമതത്തിന് കളങ്കമാണ് ബിജെപി. പക്ഷേ തന്റെ ഹിന്ദുത്വ ഹിന്ദുമതത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നല്ലെന്നും മമത പറഞ്ഞു. മമതാ ബാനര്‍ജിയുടേത് ന്യൂനപക്ഷ പ്രീണനമാണെന്ന് ബിജെപി ആരോപിച്ചു. പിന്നാലെ കേന്ദ്ര ടെക്‌സ്റ്റൈയില്‍സ് മന്ത്രി സ്മൃതി ഇറാനി മുത്തലാഖിനേക്കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രിക്ക് ഒന്നും മിണ്ടാനില്ലേയെന്നും ചോദിച്ചു.