കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി  

July 16, 2017, 5:30 pm
കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി  
National
National
കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി  

കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി  

ഇസ്ലാമാബാദ്: പാകിസ്താനില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി. പാക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി സൈനിക അപ്പീല്‍ കോടതിയാണ് തള്ളിയത്. ഹര്‍ജി സൈനിക മേധാവിയുടെ പരിഗണനയിലാണെന്നും പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും പാക് സൈന്യം വ്യക്തമാക്കി.

വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ആദ്യദയാഹര്‍ജിയാണ് ഇത്. ഒരു തവണ കൂടി ദയാഹര്‍ജി സമര്‍പ്പിക്കാന്‍ കുല്‍ഭൂഷണ്‍ ജാദവിന് അവസരമുണ്ട്. കേസ് നടത്തിപ്പിനായി കുല്‍ഭൂഷന്റെ അമ്മ അവന്തിക ജാദവിന് വിസ നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അവന്തിക ജാദവിന് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിരുന്നു. കത്തിന് മറുപടി അയക്കാനുള്ള മര്യാദ പോലും പാക്പ്രധാനമന്ത്രി കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുഷമ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് കുല്‍ഭൂഷണ്‍ യാദവിനെ അറസ്റ്റ് ചെയ്തത്. രാജ്യത്തിനെതിരായി യുദ്ധത്തിന് കോപ്പുകൂട്ടിയെന്ന് കാണിച്ചാണ് ചാരവൃത്തി ചേര്‍ത്ത് ഇന്ത്യന്‍ നാവികോദ്യോഗസ്ഥനെ വധശിക്ഷക്ക് വിധിച്ചത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഭാഗമാണ് കുല്‍ഭൂഷണെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.