‘സെല്‍ഫ് പ്രമോഷനല്ല, പൊതുനന്മയക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കൂ’; ഉദ്യോഗസ്ഥരെ ഉപദേശിച്ച് നരേന്ദ്ര മോഡി

April 21, 2017, 3:45 pm
‘സെല്‍ഫ് പ്രമോഷനല്ല, പൊതുനന്മയക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കൂ’; ഉദ്യോഗസ്ഥരെ ഉപദേശിച്ച് നരേന്ദ്ര മോഡി
National

സമൂഹമാധ്യമങ്ങളെ സെല്‍ഫ് പ്രമോഷനുവേണ്ടി ഉപയോഗിക്കാതെ പൊതുനന്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥ സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സമയം പാഴാക്കികളയുന്ന ഉദ്യോഗസ്ഥരെയും നരേന്ദ്ര മോഡി വിമര്‍ശിച്ചു.

പോളിയോ വാക്‌സിനേഷന്റെ ദിവസം അറിയിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണെങ്കില്‍ അത് നല്ലതാണ്. അല്ലാതെ രണ്ട് തുള്ളി പോളിയോ മരുന്ന് കൊടുക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലിട്ട് നാടുമുഴുവന്‍ അതുപയോഗിച്ച് പ്രചരണം നടത്തുന്നത് ശരിയല്ല. പതിനൊന്നാമത് സിവില്‍ സര്‍വ്വീസ് വാര്‍ഷിക ദിന ആഘോഷത്തില്‍ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ നന്മയ്ക്കും പൊതുകാര്യങ്ങള്‍ക്കും മാത്രമേ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

സദാ സമയവും നവമാധ്യമങ്ങളില്‍ മുഴുകിയിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ടെന്നും ഇത്തരം നടപടി അഭികാമ്യമല്ലെന്നും നരേന്ദ്ര മോഡി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളുടെ പ്രസക്തിയും ശക്തിയും തനിക്കറിയാമെന്നും അത് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിലാണ് കാര്യമെന്നും മോഡി വ്യക്തമാക്കി. സര്‍ക്കാര്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതും മറ്റും ഫേസ് ബുക്കിലിട്ട് ഉദ്യോഗസ്ഥര്‍ സ്വയം പ്രമോഷന്‍ ചെയ്യുന്നത് നല്ലതല്ലെന്നും നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു.