‘ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരത്തെക്കുറിച്ച് അമേരിക്കയില്‍ പോസിറ്റിവ് മൂഡ്’; സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിക്കാതെ ‘തള്ളിമറിച്ച്’ ജെയ്റ്റിലി

October 13, 2017, 12:49 pm
‘ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരത്തെക്കുറിച്ച് അമേരിക്കയില്‍ പോസിറ്റിവ് മൂഡ്’;  സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിക്കാതെ ‘തള്ളിമറിച്ച്’ ജെയ്റ്റിലി
National

വാഷിംഗ്ടണ്‍: സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളില്‍ ഇന്ത്യയെക്കുറിച്ച് അമേരിക്കയില്‍ പോസിറ്റിവ്മൂഡെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേശസമിതിയും തുറന്ന് സമ്മതിച്ചതിന് പിന്നാലെയാണ് ജെയ്റ്റിലിയുടെ അഭിപ്രായപ്രകടനം.

രാജ്യാന്തര നാണയനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് ജെയ്റ്റിലി. 'കഴിഞ്ഞ ദിവസങ്ങില്‍ അമേരിക്കയിലെ നിക്ഷേപകരെ കാണുകയും സംസാരിക്കുകയും ചെയ്തു. ഇന്ത്യയെക്കുറിച്ച് പോസിറ്റിവ് മൂഡാണ് അവര്‍ക്കിടയില്‍'. എന്നായിരുന്നു ജെയ്റ്റിലി പറഞ്ഞത്. ലോകം മുഴുന്‍ ഇന്ത്യയുടെ സാമ്പത്തികമാന്ദ്യത്തെ കുറിച്ചും സംസാരിക്കുമ്പോഴും ജെയ്റ്റിലിയും മോഡിയും അതൊന്നും 'കണ്ടില്ലെന്ന മട്ടാണ്'. വാഷിംഗ്ടനിലെത്തിയ ജെയ്റ്റിലി ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചന്‍, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപരബന്ധത്തെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ജെയ്റ്റിലി ന്യൂയോര്‍ക്കിലെയും ബോസ്റ്റണിലെയും നിക്ഷേപകരെ അഭിസംബോധന ചെയ്തു. ഹാര്‍ഡ് വാഡ് യൂണിവേഴ്‌ലിറ്റിയിലെയും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്തിരുന്നു.