ശശികലയ്ക്ക് ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട് ചെയ്ത ഡിഐജി രൂപയെ അഞ്ചാം ദിവസം സര്‍ക്കാര്‍ സ്ഥലംമാറ്റി; പുതിയ നിയമനം ട്രാഫിക്കിലേക്ക്

July 17, 2017, 1:36 pm

ശശികലയ്ക്ക് ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട് ചെയ്ത ഡിഐജി രൂപയെ അഞ്ചാം ദിവസം സര്‍ക്കാര്‍ സ്ഥലംമാറ്റി; പുതിയ നിയമനം ട്രാഫിക്കിലേക്ക്
National

കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിനുളളിലെ എഐഡിഎംകെ നേതാവ് വികെ ശശികലയുടെ ആഡംബര ജീവിതം റിപ്പോര്‍ട്ട് ചെയ്ത ജയില്‍ ഡിഐജിക്ക് സ്ഥലംമാറ്റം. കര്‍ണാടക ജയില്‍ ഡിഐജി ഡി. രൂപയെയാണ് അഴിമതി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനും കര്‍ശന നടപടി എടുക്കണമെന്നും നിര്‍ദേശം നല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. ട്രാഫിക്കിന്റെയും റോഡ് സുരക്ഷയുടെയും ചുമതലയുളള ഡിഐജി ആയിട്ടാണ് രൂപയുടെ പുതിയ നിയമനം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഡിഎംകെ നേതാവ് വികെ ശശികല നയിക്കുന്നത് അത്യാഡംബര ജീവിതമാണെന്നും ജയില്‍ അധികൃതര്‍ക്ക് വന്‍ തുക കൈക്കൂലി നല്‍കി ചിന്നമ്മ ജയിലില്‍ സുഖജീവിതം നയിക്കുകയാണെന്നും ഡിഐജി രൂപ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സ്വന്തമായി പ്രത്യേക അടുക്കള മുതല്‍ എല്ലാ തരത്തിലുമുള്ള ആഡംബരത്തോടെയുമാണ് എഐഡിഎംകെ അധ്യക്ഷ ശിക്ഷാ കാലയളവില്‍ കഴിയുന്നത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കര്‍ണാടക ജയില്‍ ഡിജിപി സത്യനാരായണ റാവുടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചതും. ഡിജിപി സത്യനാരായണ റാവുടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശശികല വന്‍തുക കൈക്കൂലി നല്‍കി. ഒരു കോടി രൂപ റാവുവിനും ഒരു കോടി മറ്റ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. നിയമവിരുദ്ധമായി സൗകര്യങ്ങള്‍ അനുവദിച്ച് കിട്ടുന്നതിന് ജയില്‍ ഡിജിപിക്ക് മുതല്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന് വരെ ശശികല തുക കൈമാറി.

ശശികലയ്ക്ക് പുറമേ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധരായ തടവുകാര്‍ക്കും അനധികൃത സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ മുദ്രപത്ര കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ കരീം തെല്‍ഗിയെ സേവിക്കാനായി മറ്റ് തടവുകാരെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്ന തെല്‍ഗിയെ ശുശ്രൂഷിക്കാനെന്ന പേരില്‍ തടവുകാരെ അടിമകളെ പോലെ ഉപയോഗിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടും നടപടിയെടുക്കാന്‍ ജയില്‍ സൂപ്രണ്ട് തയാറാകുന്നില്ല. ജയിലില്‍ വന്‍ തോതില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ പരിശോധന നടത്തിയ 25 പേരില്‍ 18 പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.