‘മുന്‍ഗാമിയെ വധിച്ച് വഴിയൊരുക്കം, പ്രീതിപ്പെടുത്തിയും അടക്കിഭരിച്ചും ഏകാധിപതിയായി’; ഗുര്‍മീത് റാം റഹിം ‘ലോകം കീഴടക്കിയത്’ ഇങ്ങനെ 

August 26, 2017, 9:57 am
‘മുന്‍ഗാമിയെ വധിച്ച് വഴിയൊരുക്കം, പ്രീതിപ്പെടുത്തിയും അടക്കിഭരിച്ചും ഏകാധിപതിയായി’; ഗുര്‍മീത് റാം റഹിം ‘ലോകം കീഴടക്കിയത്’ ഇങ്ങനെ 
National
National
‘മുന്‍ഗാമിയെ വധിച്ച് വഴിയൊരുക്കം, പ്രീതിപ്പെടുത്തിയും അടക്കിഭരിച്ചും ഏകാധിപതിയായി’; ഗുര്‍മീത് റാം റഹിം ‘ലോകം കീഴടക്കിയത്’ ഇങ്ങനെ 

‘മുന്‍ഗാമിയെ വധിച്ച് വഴിയൊരുക്കം, പ്രീതിപ്പെടുത്തിയും അടക്കിഭരിച്ചും ഏകാധിപതിയായി’; ഗുര്‍മീത് റാം റഹിം ‘ലോകം കീഴടക്കിയത്’ ഇങ്ങനെ 

ദേര സച്ചാ സൗദ തലവനായി അധികാരമേല്‍ക്കുമ്പോള്‍ മുതല്‍ ആരോപണങ്ങളുടെ നിഴലിലാണ് ഗുര്‍മീത് റാം റഹീം സിങ്. പക്ഷെ ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും അയാളെ ബാധിച്ചില്ല. കാരണം തുടക്കം മുതല്‍ ഹരിയാനയിലെ അധികാരികളെ തന്റെ നിയന്ത്രണത്തിലാക്കിയിരുന്നു ഈ സ്വയം പ്രഖ്യാപിത ദൈവത്തിന്റെ 'അവതരണം'

എന്ത് ചെയ്യാനും തയാറായി നില്‍ക്കുന്ന ലക്ഷക്കണക്കിന് അനുയായികളുടെ പിന്‍ബലത്തിലായിരുന്നു ഗുര്‍മീത് തന്റെ സാമ്രാജ്യം വികസിപ്പിച്ചത്.

രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലെ ഭൂപ്രഭു കുടുംബത്തില്‍ നിന്നാണ് ഗുര്‍മീത് റാം റഹീം സിങിന്റെ വരവ്. വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോളാണ് ദേര സച്ചാ സൗദ തലവനായി ഗുര്‍മീത് മാറുന്നത്.

സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്ര വാദമുയര്‍ത്തിയ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോര്‍സ് സായുധ പോരാളി ഗുര്‍ജന്ത് സിങ് രാജസ്ഥാനിയുടെ ഏറ്റവും അടുത്ത അനുയായിയാണ് ഗുര്‍മീതിന്റെ തുടക്കം. ഗുര്‍മീതിന്റെ മുന്‍ഗാമി പരം പീത സിങിനെ വധിച്ചാണ് ഗുര്‍ജിത് സിങ് ഇതിനുള്ള വഴിയൊരുക്കിയത്.

1948ല്‍ സ്ഥാപിക്കപ്പെട്ട സാധു ആശ്രമത്തിന്റെ തലവനായി ഗുര്‍മീത് സിങ് 1990ല്‍ ചുമതലയേറ്റു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രീതിപ്പെടുത്തിയും താത്പര്യങ്ങള്‍ക്കൊത്ത് അടക്കിനിര്‍ത്തിയും ലക്ഷണക്കണക്കിന് പേരെ അനുയായികളാക്കി തീര്‍ക്കാന്‍ ഗുര്‍മീതിനായി. ഗ്രാമവാസികളില്‍ നിന്നും കയ്യടക്കിയ 700ല്‍ അധികം ഏക്കര്‍ ഭൂമിയിലാണ് തലവന്റെ വാസം. ദേര സച്ചാ സൗദയുടെ കീഴിലെ വിവിധ വ്യവസായശാലകള്‍ക്ക് നികുതി അടയ്ക്കേണ്ടെന്ന് സര്‍ക്കാരുകള്‍ സൗകര്യമേര്‍പ്പെടുത്തിയതും മറ്റൊരു വൈരുദ്ധ്യം.

വിധി പ്രസ്താവത്തിനായി പഞ്ച്കുല കോടതിയില്‍ ഗുര്‍മീത് എത്തിയപ്പോള്‍
വിധി പ്രസ്താവത്തിനായി പഞ്ച്കുല കോടതിയില്‍ ഗുര്‍മീത് എത്തിയപ്പോള്‍

വിചിത്രമായ രീതികളായിരുന്നു ഗുര്‍മീതിന്റെത്. ആശ്രമ ജീവിതം എന്നതുകൊണ്ട് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നതൊന്നും അയാളുടെ താവളത്തില്‍ ഉണ്ടായിരുന്നില്ല. മറിച്ച് ആയുധ പരിശീലനം, പട്ടാള ബാരക്കിനെ അതീജീവിക്കുന്ന തരത്തിലുള്ള അച്ചടക്ക നടപടികള്‍. അങ്ങനെ വിചിത്ര രീതികളായിരുന്നെങ്കിലും അനുയായികള്‍ക്ക് ഒരു കുറവുമുണ്ടായില്ല, ഈ 'ദൈവ'ത്തിന്‌. പക്ഷെ മറ്റു മിക്ക ആശ്രമങ്ങളിലെതുപോലെ ഇവിടെയും ഒരു കാര്യം ഇയാള്‍ നിര്‍ബന്ധമാക്കിയിരുന്നു. ബ്രഹ്മചര്യം. അനുയായികളെല്ലാം കടുത്ത ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാവണം.അങ്ങനെയാവുമ്പോഴും ഈ ‘ദൈവ’ത്തിന് മൂന്ന് കുട്ടികളുണ്ട്.

ഗുര്‍മീതിന്റെ ദേര സച്ചാ സൗദയിലെ കൊള്ളരുതായ്മകള്‍ ആദ്യമായി പുറംലോകത്തെത്തുന്നത് 2002ലാണ്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബീഹാരി ബാജ്പേയ്ക്ക് ആശ്രമത്തിലെ ഒരു അന്തേവാസിയില്‍നിന്ന് ലഭിച്ച കത്തായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഗുര്‍മീതിന്റെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തലായിരുന്നു ഇത്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരായാകേണ്ടിവന്ന നാല്‍പതോളം സ്ത്രീകള്‍ ആശ്രമത്തിലുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു. ‘ദേവി’കളായി പുറംലോകത്ത് അറിയപ്പെടുന്ന തങ്ങളെ ആശ്രമത്തില്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായുള്ള വെളിപ്പെടുത്തലോടെ ഗുര്‍മീത് സംശയത്തിന്റെ നിഴലിലായി.

പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്ത് എത്തിച്ചെന്ന് സംശയിക്കുന്ന അന്തേവാസിയുടെ സഹോദരനെ 2002ല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നീട് ഇങ്ങോട്ട് ഗുര്‍മീതിനെതിരായ നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് പുറത്തുവന്നത്.ഗുര്‍മീത് നായകനായി അഭിയനയിച്ച സിനിമയില്‍ നിന്നും
ഗുര്‍മീത് നായകനായി അഭിയനയിച്ച സിനിമയില്‍ നിന്നും

പത്താമത്തെ സിഖ് ഗുരു, ഗുരു ഗോബിന്ദ് സിങ്ങായി സ്വയം ചമഞ്ഞുള്ള ചിത്രവുമായി 2007 മെയ് മാസത്തില്‍ ഇയാളുടെ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ സിഖ് മതമൗലികവാദികള്‍ ഇയാള്‍ക്കെതിരെ തിരിഞ്ഞു. ദേരാ വാസികളും സിഖ് മതവിശ്വാസികളും നിരന്തം ഏറ്റുമുട്ടി. അന്വേഷണം നടക്കുന്ന ഏതെങ്കിലും കേസുകളില്‍ ഗുര്‍മീത് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അന്നത്തെ അക്രമസംഭവങ്ങളെല്ലാം.

പക്ഷെ സിബിഐ പിന്നോട്ട് പോയില്ല. ബലാത്സംഗക്കേസിലും രണ്ട് കൊലപാതക കേസിലും ഗുര്‍മീതിനെ സിബിഐ പ്രതിചേര്‍ത്തു. ഏറ്റവും ശക്തമായ തെളിവ് സിബിഐക്ക് ലഭിക്കുന്നത് 2007ല്‍ ഗുര്‍മീതിന്റെ മുന്‍ ഡ്രൈവറില്‍ നിന്നുമാണ്. ഇയാളുടെ അടുത്ത അനുയായികളില്‍ ഒരാളായിരുന്ന ഖട്ടാ സിങ് ഒളി ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. ഏഴ് പേരെയെങ്കിലും ഗുര്‍മീതിന്റെ കൂട്ടാളികള്‍ വധിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഖട്ടാ സിങിന്റെ മൊഴി. ആശ്രമത്തില്‍ ലൈംഗികാതിക്രമങ്ങള്‍ സ്ഥിരമാണെന്നും നിരവധി പേരെ ബലം പ്രയോഗിച്ച് വന്ധീകരിച്ചിട്ടുണ്ടെന്നും ഖട്ടാ സിങ് സമ്മതിച്ചു.തന്റെ ചിത്രം മെസെഞ്ചര്‍ ഓഫ് ഗോഡിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഗുര്‍മീത് എത്തിയപ്പോള്‍
തന്റെ ചിത്രം മെസെഞ്ചര്‍ ഓഫ് ഗോഡിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഗുര്‍മീത് എത്തിയപ്പോള്‍

സിഖ് ഗുരുവായി വേഷമിട്ടതില്‍ മാപ്പ് പറയാനും ഗുര്‍മീത് തയാറായില്ല. ദേര സച്ചാ സൗദ വളരും തോറും ആരോപണങ്ങള്‍ പെരുകി. ആദ്യമായി കോടതിയിലെത്തിയപ്പോള്‍ ഗുര്‍മീതിനെ അനുയായികള്‍ അനുഗമിച്ചത് 50 കാറുകളിലായിരുന്നു. തലവനെ തൊട്ടാല്‍ കലാപം എന്ന് ഭീഷണിപ്പെടുത്തി അന്നും നഗരത്തില്‍ 1.25 ലക്ഷം അനുയായികള്‍ തമ്പടിച്ചിരുന്നു.

ദേര സച്ചാ സൗദയ്ക്കും ഗുര്‍മീതിനെതിരെയും ഉയരുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആദ്യം മുതലേ ആശ്രമത്തിന്റെ നിലപാട്.ഗുര്‍മീത് നായകനായി അഭിയനയിച്ച സിനിമയില്‍ നിന്നും
ഗുര്‍മീത് നായകനായി അഭിയനയിച്ച സിനിമയില്‍ നിന്നും

അനധികൃതമായി ആയുധങള്‍ ശേഖരിക്കുന്നു എന്നത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എന്നിട്ടും ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ആരും തൊടാന്‍ ഭയക്കുന്ന ആള്‍ദൈവമായി ദേര സച്ചാ സൗദയില്‍ ഗുര്‍മീത് റാം റഹീം സിങ് വിരാജിക്കുകയായിരുന്നു.