ബാബറി മസ്ജിദ് ധ്വംസനം; പശ്ചാത്താപമില്ലെന്ന് ഉമാഭാരതി; രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രമന്ത്രി ജയിലില്‍ പോകാനും തയ്യാര്‍; ‘തൂക്കുകയര്‍ ഏറ്റുവാങ്ങാം, രാജിയില്ല’  

April 19, 2017, 4:51 pm
ബാബറി മസ്ജിദ് ധ്വംസനം; പശ്ചാത്താപമില്ലെന്ന് ഉമാഭാരതി; രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രമന്ത്രി ജയിലില്‍ പോകാനും തയ്യാര്‍; ‘തൂക്കുകയര്‍ ഏറ്റുവാങ്ങാം, രാജിയില്ല’  
National

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ സംഭവത്തില്‍ പശ്ചാത്താപമില്ലെന്നും അഭിമാനമാണുള്ളതെന്നും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതി.

അയോദ്ധ്യയിലെ രാമക്ഷേത്രം തന്റെ സ്വപ്‌നമാണ്. രാമക്ഷേത്രത്തിന് വേണ്ടി ജയിലില്‍ പോകാനും തൂക്കുകയര്‍ ഏറ്റുവാങ്ങാനും തയ്യാറാണ്. എന്തൊക്കെ ശിക്ഷകള്‍ നേരിടേണ്ടി വന്നാലും രാമക്ഷേത്രത്തിനായുള്ള പോരാട്ടം തുടരും. ഗൂഢാലോചനയില്ല. എല്ലാം പരസ്യമായിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ ആറാം തീയതി താന്‍ അവിടെ ഉണ്ടായിരുന്നെന്നും ഉമാ ഭാരതി പറഞ്ഞു.

രാമക്ഷേത്രനിര്‍മ്മാണത്തിനായി ഞാന്‍ എന്തും ചെയ്യും. രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കും. ക്ഷേത്രനിര്‍മ്മാണത്തെ തടയാനുള്ള കരുത്ത് ആര്‍ക്കുമില്ല.
ഉമാ ഭാരതി

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 89 വയസുള്ള അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും അടക്കം 13 ബിജെപി നേതാക്കള്‍ 16ാം നൂറ്റാണ്ടിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്ക് വിചാരണ നേരിടണമെന്ന സിബിഐ ആവശ്യത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഗൂഢാലോചന കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചു. അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. അദ്വാനിക്കും മറ്റ് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന് സിബിഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്‌നൗ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു. വിവിഐപികൾക്കെതിരായ കേസ് പരിഗണിക്കുന്നത് റായ്ബറേലി കോടതിയായിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കര്‍സേവകര്‍ക്ക് എതിരെയുള്ള പ്രധാന കേസിന്റെ വിചാരണ ലക്‌നൗ കോടതിയില്‍ നടന്നുവരികയാണ്. ഈ കോടതിയിലേക്ക് റായ്ബറേലിയിലെ കേസ് കൂടി മാറ്റാനാണ് സുപ്രീം കോടതി ഉത്തരവ്. ഇടവേളകളില്ലാതെ കേസ് പരിഗണിക്കണമെന്നും കേസ് പരിഗണിക്കുന്ന ജസ്റ്റിസിന് സ്ഥലം മാറ്റം നല്‍കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. കേസ് മാറ്റിവെക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശം.

കേന്ദ്രമന്ത്രി ഉമാഭാരതിയും വിനയ് കട്യാറും ബാബ്‌റി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന കുറ്റത്തില്‍ വിചാരണ നേരിടണം. ഇപ്പോള്‍ ഗവര്‍ണര്‍ ആയതിനാല്‍ കല്യാണ്‍ സിങ് വിചാരണ നേരിടേണ്ടി വരില്ല. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കല്യാണ്‍ സിങായിരുന്നു യുപി മുഖ്യമന്ത്രി. 13 പേരെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.