മോചനദ്രവ്യമായി നല്‍കിയത് ഒരു കോടി ഡോളര്‍; ദൈവത്തിനും ഒമാന്‍ സുല്‍ത്താനും നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍ 

September 12, 2017, 6:19 pm
മോചനദ്രവ്യമായി നല്‍കിയത് ഒരു കോടി ഡോളര്‍; ദൈവത്തിനും ഒമാന്‍ സുല്‍ത്താനും നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍ 
National

യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായത് മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു കോടിഡോളര്‍ മോചനദ്രവ്യമായി നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേസമയം, മോചിതനായ ഉഴുന്നാലിലിനെ ഒമാനില്‍ നിന്ന് ചാര്‍ച്ചേര്‍ഡ് വിമാനം വഴി യൂറോപ്പിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഏതു രാജ്യത്തേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല.നേരത്തേ യെമനില്‍ നിന്നും ഒമാനിലെത്തിച്ചശേഷം ഉഴുന്നാലില്‍ മാധ്യമങ്ങളോട് സംസാരിച്ചു. തന്റെ മോചനത്തിന് ദൈവത്തോട് നന്ദി പറയുന്നതായി ഉഴുന്നാലില്‍ അറിയിച്ചു. ഒമാന്‍ സര്‍ക്കാരിനോടും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടും ഫാം.ടോം പറഞ്ഞു.

ഫാ.ടാം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്ത ഇന്നാണ് പുറത്ത് വരുന്നത്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെലിനെ തുടര്‍ന്നാണ് മോചനം. ഒമാന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് ടോം ഉഴുന്നാലില്‍ മസ്‌കറ്റിലെത്തിയത്. മോചനത്തിന് വത്തിക്കാന്‍ ഇടപെടലും നിര്‍ണായകമായി. ഉഴുന്നാലില്‍ അവശനിലയിലെും റിപ്പോര്‍ട്ടുകളുണ്ട്. മോചനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ സന്തോഷമുണ്ടെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു. തന്റെ ഓദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് സുഷമാ സ്വരാജ് സന്തോഷം പങ്ക് വെച്ചത്.

Also Read: ഫാ. ടോം ഉഴുന്നാലിന് ഒടുവില്‍ മോചനം; വിജയം കണ്ടത് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍; മോചനം സാധ്യമായതിന് പിന്നില്‍ വത്തിക്കാനും