ഉത്തര്‍പ്രദേശിനെ ‘കാവി’പ്രദേശാക്കി യോഗിയും കൂട്ടരും; സര്‍ക്കാര്‍ ബസുകളും കാവിയിലേക്ക് നിറം മാറിത്തുടങ്ങി; വെളിപ്പെടുന്നത് സംഘപരിവാര്‍ അജണ്ട

October 12, 2017, 9:54 am

ഉത്തര്‍പ്രദേശിനെ ‘കാവി’പ്രദേശാക്കി യോഗിയും കൂട്ടരും; സര്‍ക്കാര്‍ ബസുകളും കാവിയിലേക്ക് നിറം മാറിത്തുടങ്ങി; വെളിപ്പെടുന്നത് സംഘപരിവാര്‍ അജണ്ട
National

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാവി പ്രചരണം തുടരുന്നു. സ്വന്തം കസേരയുടെ വിരിയുടെ നിറം കാവിയാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ അത് തുടരുന്നത് ബുക്ക് ലെറ്റുകളിലേക്കും സ്‌കൂള്‍ ബാഗുകളിലേക്കും ബസുകളിലേക്കും നിറം മാറ്റം വ്യാപിച്ചുകൊണ്ടാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കാവി നിറം പൂശിയ 50 ബസുകള്‍ നിരത്തിലിറക്കിയതാണ് ഇതില്‍ അവസാനത്തേത്. ഗ്രാമങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ബസിന് സങ്കല്‍പ് സേവ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ ചടങ്ങ് സംഘടിപ്പിച്ച വേദിയും ബസുകളില്‍ അലങ്കരിച്ച ബലൂണും എല്ലാം കാവി നിറത്തിലുളളതായിരുന്നു. സംസ്ഥാനത്തെ മറ്റ് ബസുകള്‍ കൂടി കാവിനിറത്തിലേക്ക് മാറുമെന്നാണ് വിവരം.

യോഗി അധികാരമേറ്റതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം പതിപ്പിച്ച സ്‌കൂള്‍ ബാഗുകള്‍ മാറ്റി പകരം കാവി നിറമുളള ബാഗുകളാണ് നല്‍കിയത്. കൂടാതെ സര്‍ക്കാര്‍ ഓഗസ്റ്റില്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് നല്‍കിയ അവാര്‍ഡ് സര്‍ട്ടിഫിക്കെറ്റിന്റെയും പശ്ചാത്തലം കാവി നിറമായിരുന്നു.

ഇതിനൊക്കെ പുറമെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തികരിച്ചപ്പോഴും ആറുമാസം പൂര്‍ത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക്‌ലെറ്റിനും കാവി ഛായയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറും വിലാസവും ഉള്‍ക്കൊളളിച്ച ഡയറിയുടെ നിറവും കാവിയായിരുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡി കാര്‍ഡിന്റെ നീല സ്ട്രാപ്പും യോഗി ഭരണത്തിലേറിയ ശേഷം കാവിയാക്കി മാറ്റിയിരുന്നു.