സര്‍വീസ് ചാര്‍ജ് ഹോട്ടലുകളുടെ നിര്‍ബന്ധാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ‘ഇഷ്ടമുണ്ടെങ്കില്‍ കൊടുക്കാം’ 

April 21, 2017, 7:25 pm
സര്‍വീസ് ചാര്‍ജ് ഹോട്ടലുകളുടെ നിര്‍ബന്ധാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ‘ഇഷ്ടമുണ്ടെങ്കില്‍ കൊടുക്കാം’ 
National

ഹോട്ടലുകളിലെയും റെസ്‌റ്റോറന്റുകളിലെയും സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താവിന് ഇഷ്ടമുണ്ടെങ്കില്‍ വാങ്ങാമെന്നും സര്‍വീസ് ചാര്‍ജ് ഹോട്ടലുകളുടെ നിര്‍ബന്ധാവകാശമല്ലെന്നും കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. സര്‍വീസ് ചാര്‍ജുകള്‍ ഹോട്ടലുകളില്‍ ഈടാക്കുന്നതിനുള്ള മാര്‍ഗരേഖകള്‍ അംഗീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍വീസ് ചാര്‍ജുകള്‍ ഹോട്ടലുകളില്‍ ഈടാക്കുന്നതിനുള്ള മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മാര്‍ഗ രേഖകള്‍ പ്രകാരം സര്‍വീസ് ചാര്‍ജ് ഹോട്ടലുകളുടെ അവകാശമല്ല. ഉപഭോക്താക്കളുടെ ഇഷ്ടം പോലെ അത് കൊടുക്കാം, കൊടുക്കാതിരിക്കാം.ഇന്ന് അംഗീകരിച്ച മാര്‍ഗരേഖകള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചു കൊടുക്കുമെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

നിര്‍ബന്ധപൂര്‍വം ഇനി സര്‍വീസ് ചാര്‍ജ് വാങ്ങുകയാണെങ്കില്‍ ഉപഭോക്താവിന് ഉപഭോക്ത്രു കോടതിയെ സമീപിക്കാമെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു.