ശിവസേന എംപി ഗെയ്ക്ക്‌വാദ് പഴയ പടി തന്നെ; ഇത്തവണ പൊലീസിന് നേര്‍ക്ക്; എടിഎമ്മില്‍ പണമില്ലാത്തതിനെ ചൊല്ലി വാഗ്വാദം; വീഡിയോ വൈറല്‍

April 20, 2017, 9:55 am
ശിവസേന എംപി ഗെയ്ക്ക്‌വാദ് പഴയ പടി തന്നെ; ഇത്തവണ പൊലീസിന് നേര്‍ക്ക്; എടിഎമ്മില്‍ പണമില്ലാത്തതിനെ ചൊല്ലി വാഗ്വാദം; വീഡിയോ വൈറല്‍
National

മുംബൈ: ബിസിനസ് ക്ലാസ് ടിക്കറ്റ് കിട്ടാത്തതില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് മറ്റൊരു വിവാദത്തില്‍. മഹാരാഷ്ട്രയിലെ മറാത്താവാഡ മേഖലയില്‍ എടിഎം പ്രവര്‍ത്തിക്കാത്തതിനെ ചൊല്ലി പൊലീസുകാരനുമായി എംപി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ വൈറലായി.

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്തതില്‍ ക്ഷുഭിതനായാണ് ഗെയ്ക്ക്‌വാദ് പൊലീസുകാരനോട് പൊട്ടിത്തെറിച്ചത്. ഗെയ്ക്ക് വാദിന്റെ അനുയായി പ്രദേശത്തെ നിരവധി എടിഎമ്മുകളില്‍ കയറി ഇറങ്ങിയെങ്കിലും പണം കിട്ടിയില്ല. ഇതേതുടര്‍ന്ന് ശിവസേന എംപി, എടിഎമ്മിന് പുറത്ത് പ്രതിഷേധം ആരംഭിച്ചു.

പ്രതിഷേധം മേഖലയില്‍ വന്‍ ട്രാഫിക് കുരുക്ക് ഉണ്ടാക്കിയപ്പോള്‍ പൊലീസെത്തി എംപിയോട് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ എംപി പൊലീസുകാരനോട് ആക്രോശിക്കുകയായിരുന്നു.

കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇവിടത്തെ എടിഎമ്മുകളില്‍ പണമില്ല. ഞങ്ങളെന്ത് ചെയ്യണം? നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം എല്ലാ പഴയപടിയാകാന്‍ 50 ദിവസമാണ് അവര്‍ ചോദിച്ചത്(കേന്ദ്രസര്‍ക്കാര്‍). ഞങ്ങള്‍ 100 ദിവസം കാത്തിരുന്നു. പിന്നെ അത് 200 ദിവസമായി. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ധനകാര്യ മന്ത്രിമാരാണ് പ്രശ്‌നം പരിഹരിക്കേണ്ടത്.
രവീന്ദ്ര ഗെയ്ക്ക്‌വാദ്, ശിവസേന എംപി

എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയ ഗെയ്ക്ക് വാദിന് നേരത്തെ വിമാന കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് എംപി പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ വിമാന കമ്പനികള്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു.

മാര്‍ച്ച് 25ന് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യയുടെ മലയാളി ജീവനക്കാരനെ ചെരുപ്പൂരി തല്ലിയത്. ജീവനക്കാരനെ താന്‍ 25 തവണ തല്ലിയെന്ന് എംപി വീരസ്യം പറഞ്ഞിരുന്നു. എയര്‍ ഇന്ത്യ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് ഇതുവരെ എംപിയ്‌ക്കെതിരെ നടപടി എടുത്തിട്ടില്ല. നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസിന് കത്തെഴുതിയിരുന്നു.