ഹിന്ദു വിവാഹമോചന കേസുകളില്‍ ഇനി ആറ് മാസത്തെ ‘പുനര്‍വിചിന്തന സമയം’ നിര്‍ബന്ധമാകില്ല; സുപ്രീം കോടതിയുടെ സുപ്രധാന തിരുത്തല്‍ 

September 12, 2017, 11:13 pm
ഹിന്ദു വിവാഹമോചന കേസുകളില്‍ ഇനി ആറ് മാസത്തെ ‘പുനര്‍വിചിന്തന സമയം’ നിര്‍ബന്ധമാകില്ല; സുപ്രീം കോടതിയുടെ സുപ്രധാന തിരുത്തല്‍ 
National

ന്യൂഡല്‍ഹി: നിലവിലെ ഹിന്ദു വിവാഹ മോചന നിയമത്തില്‍ സവിശേഷമായ ഇടപെടല്‍ നടത്തി സുപ്രീം കോടതി. വിവാഹ മോചന കേസുകളില്‍ ആറ് മാസത്തെ 'പുനര്‍വിചിന്തന സമയം' നല്‍കുന്നത് നിര്‍ബന്ധമല്ലെന്നും അതിനാല്‍ ഉപേക്ഷിക്കുകയാണെന്നുമാണ് കോടതി പരാമര്‍ശം. ജസ്റ്റിസ് എ.കെ ഗോയല്‍, യുയു ലളിത് എന്നിവരുടേതാണ് ഉത്തരവ്.

കേസിന്റെ സാഹചര്യം നോക്കി എത്ര കാലം 'പുനര്‍വിചിന്തന സമയം' കൊടുക്കണമെന്ന് കോടതിക്ക് തീരുമാനിക്കാം. നേരത്തുണ്ടായിരുന്ന ആറ് മാസത്തെ 'പുനര്‍വിചിന്തന സമയം' നല്‍കുന്നത് നിര്‍ബന്ധമായിരുന്നത് ഒഴിവാക്കുകയാണ്. കേസിലെ കക്ഷികള്‍ തയ്യാറാണെങ്കില്‍ എത്രയും പെട്ടെന്ന് നടപടികള്‍ തീര്‍ക്കണം. സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം സ്വീകരിച്ചിട്ടും വേര്‍പിരിയാനാണ് തീരുമാനമെങ്കില്‍ അവരുടെ തീരുമാനത്തെ അംഗീകരിക്കണം. ഉഭയസമ്മത പ്രകാരമാണ് വിവാഹ മോചനമെങ്കില്‍ അതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നത് ആശ്വാസമാകുമെന്നും കോടതി പറഞ്ഞു.

എട്ടു വര്‍ഷമായി പിരിഞ്ഞു ജീവിക്കുന്ന ദമ്പതികളുടെ ഹര്‍ജിയില്‍മേലായിരുന്നു കോടതി ഉത്തരവ്. നിര്‍ബന്ധിതവും നിയമപരവുമായ കാലതാമസം ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജി.