യെച്ചൂരി, നിതീഷ് കുമാര്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു; മഹാസഖ്യം സാധ്യമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ 

April 21, 2017, 6:33 pm
യെച്ചൂരി, നിതീഷ് കുമാര്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു; മഹാസഖ്യം സാധ്യമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ 
National

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യെച്ചൂരി സോണിയാ ഗാന്ധിയെ കാണാനെത്തിയത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എത്തിയത് നേരത്തെ തന്നെ ഉന്നയിക്കുന്ന ബിജെപിക്കെതിരെ മഹാസഖ്യം എന്ന സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ്.

പ്രാദേശിക കക്ഷികളെയും മതേതര കക്ഷികളെയും ഇല്ലാതാക്കി ബിജെപി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും മുന്നേറവേയാണ് പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യ സാധ്യതയെ കുറിച്ച് ചര്‍ച്ച ഉയര്‍ന്നത്. യുപി തെരഞ്ഞെടുപ്പില്‍ കൂടി ബിജെപി വിജയിച്ചതോടെ പരസ്പര വൈരികളായ എസ്പിയും ബിഎസ്പിയും വരെ മഹാസഖ്യത്തെ കുറിച്ച് അഭിപ്രായം പങ്കുവെച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ സോണിയയെ കാണാനെത്തിയത്. ബീഹാറില്‍ ആര്‍ജെഡിയും ജെഡിയുവും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യത്തിന് ബിജെപിയെ ചെറുക്കാന്‍ സാധിച്ചിരുന്നു. ഈ മാതൃക ഇന്ത്യയിലെമ്പാടും സാധ്യമാക്കണമെന്നാണ് നിതീഷിന്റെ പക്ഷം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ ഐക്യം സാധ്യമാകും എന്നാണ് ഇടത് കക്ഷികള്‍ കരുതുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യെച്ചൂരി സോണിയയെ കാണാനെത്തിയത്.