യൂണിഫോമും പുസ്തകങ്ങളും വില്‍ക്കാല്‍ ഇതൊരു ബിസിനസ് അല്ല; പഠിപ്പിക്കല്‍ മതി വ്യവസായം വേണ്ടെന്ന് സ്‌കൂളുകളോട് സിബിഎസ്ഇ 

April 21, 2017, 11:36 am
യൂണിഫോമും പുസ്തകങ്ങളും വില്‍ക്കാല്‍ ഇതൊരു ബിസിനസ് അല്ല; പഠിപ്പിക്കല്‍ മതി വ്യവസായം വേണ്ടെന്ന് സ്‌കൂളുകളോട് സിബിഎസ്ഇ 
National

ന്യൂഡല്‍ഹി: യൂണിഫോമും, പാഠപുസ്തകങ്ങളും വിറ്റ് ലാഭം കൊയ്യുന്ന സ്‌കൂളുകളോട് വ്യാപാരം അവസാനിപ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഒാഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ). സ്‌കൂളുകള്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാണ് അല്ലാതെ വാണിജ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാനല്ല എന്നാണ് സിബിഎസ്ഇ പറഞ്ഞത്.

സ്കൂളുകള്‍ മുഖേന നടത്തുന്ന ഇത്തരം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അംഗീകരാര ലംഘനമാണെന്നും സിബിഎസ്ഇ ഉപദേശക സമിതി പറഞ്ഞു.സ്‌കൂളുകള്‍ സിലബസിലില്ലാത്ത ടെസ്റ്റുബുക്കുകളും പഠനോപകരണങ്ങളും വാങ്ങാന്‍ വിദ്യാര്‍ത്ഥികളുടെ മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും സിബിഎസ്ഇ പറഞ്ഞു. സ്‌കൂളുകള്‍ ഒരു സാമൂഹ്യസേവനമായാണ് അല്ലാതെ വ്യാപാര സ്ഥാപനമായല്ല നടത്തേണ്ടതെന്ന് സിബിഎസ്ഇ സ്‌കൂളുകളെ ഓര്‍മ്മപ്പെടുത്തി.

രക്ഷിതാക്കളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം അനാവശ്യമായി ടെക്സ്റ്റ് ബുക്കുകള്‍, നോട്ട്ബുക്കുകള്‍, സ്റ്റെഷണറി, യൂണിഫോം, ഷൂസ്, സ്‌കൂള്‍ ബാഗ് തുടങ്ങിയവ നിര്‍ബന്ധപൂര്‍വ്വം വാങ്ങിപ്പിക്കുന്ന തരത്തിലുള്ള അനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിബിഎസ്്ഇ ഉദ്യോഗസ്ഥന്‍ കെ ശ്രീനിവാസ് പറഞ്ഞു.

ഇതിനുമുന്‍പും വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്‌കൂളുകള്‍ രക്ഷിതാക്കളെ കൊള്ളയടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് താക്കീതുമായി സിബിഎസ്ഇ രംഗത്തെത്തിയത്.