‘ഗോരക്ഷാ ആക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍’; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മോഡി  

July 16, 2017, 5:56 pm
‘ഗോരക്ഷാ ആക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍’; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മോഡി  
National

ന്യൂഡല്‍ഹി: ഗോരക്ഷാ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

പശുവിന്റെ പേരില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കണമെന്ന് മോഡി പറഞ്ഞു. പാര്‍ലമെന്റിലെ മഴക്കാല സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന സര്‍വ്വകകക്ഷിയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

പശു അമ്മയെ പോലെയാണ് എന്നത് വ്യാപകമായിട്ടുള്ള ഒരു വിശ്വാസമാണ്. പക്ഷെ, അതിന്റെ പേരില്‍ ജനം നിയമം കയ്യിലെടുക്കാന്‍ പാടില്ല. 
നരേന്ദ്ര മോഡി  

ഗോരക്ഷാ ആക്രമണങ്ങള്‍ രാഷ്ട്രീയപരമോ സാമുദായികപരമോ ആയി ചിത്രീകരിക്കപ്പെടരുത്. രാജ്യത്തിന് അതുകൊണ്ട് നേട്ടമൊന്നുമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചരക്ക് സേവനനികുതി നടപ്പിലാക്കുന്നതില്‍ സഹകരിച്ചതിന് മോഡി എല്ലാവരോടും നന്ദി അറിയിച്ചു. ഫെഡറല്‍ സഹകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ജിഎസ്ടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.