തോല്‍വി ഭയന്ന് മോഡി സര്‍ക്കാര്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വൈകിക്കുന്നു; ആഞ്ഞടിച്ച് കോണ്‍ഗ്രസ് 

October 12, 2017, 8:35 pm
തോല്‍വി ഭയന്ന് മോഡി സര്‍ക്കാര്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വൈകിക്കുന്നു; ആഞ്ഞടിച്ച് കോണ്‍ഗ്രസ് 
National
National
തോല്‍വി ഭയന്ന് മോഡി സര്‍ക്കാര്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വൈകിക്കുന്നു; ആഞ്ഞടിച്ച് കോണ്‍ഗ്രസ് 

തോല്‍വി ഭയന്ന് മോഡി സര്‍ക്കാര്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വൈകിക്കുന്നു; ആഞ്ഞടിച്ച് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തോല്‍വി ഭയന്ന് മോഡി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് വൈകിക്കുകയാണെന്നാണ് കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്തിലെ ദിവസങ്ങള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 18ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജോതി പറഞ്ഞു.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെയാണ് ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ചത്. ഒക്ടോബര്‍ 16ന് സംസ്ഥാനത്ത് നടക്കുന്ന മോഡിയുടെ റാലിക്ക് ശേഷം മാത്രമേ തിയ്യതികള്‍ പ്രഖ്യാപിക്കൂ എന്നും സുര്‍ജേവാല പറഞ്ഞു.