മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ച സംഭവം; അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ ; ആ ഗ്രാമീണര്‍ ഇനി നീന്തേണ്ടി വരും  

April 20, 2017, 5:01 pm
മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ച സംഭവം; അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ ; ആ ഗ്രാമീണര്‍ ഇനി നീന്തേണ്ടി വരും   
National

ദിസ്പൂര്‍: സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു. ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് അന്വേഷണസംഘം കയറിയതോടെ തകര്‍ന്ന് വീണത്. ഉദ്യോഗസ്ഥര്‍ ചെറിയപരുക്കുകളോടെ രക്ഷപ്പെട്ടു. ബിജെപി ഭരിക്കുന്ന അസമില്‍ മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയിലാണ് സംഭവം.

സൈക്കിളില്‍ കെട്ടിവെച്ച സഹോദരന്റെ മൃതദേഹവുമായി മുളകൊണ്ടുണ്ടാക്കിയ പാലത്തിലൂടെ സ്വന്തം ഗ്രാമമായ ലൂയിത് ഖബാലുവിലേക്ക് പോകുന്ന യുവാവിന്റെ വേദനിപ്പിക്കുന്ന ദൃശ്യം വാര്‍ത്തയായിരുന്നു.കോണ്‍ക്രീറ്റ് പാലമില്ലാത്തതിനാല്‍ മരിച്ചവരേയും രോഗികളേയും മുളപ്പാലത്തിലൂടെയാണ് കൊണ്ട് പോയിരുന്നത്.

സ്വന്തം മണ്ഡലത്തില്‍ കളഹന്ദി ആവര്‍ത്തിച്ചത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനേത്തുടര്‍ന്ന് മുഖ്യമന്ത്രി ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടറോട് നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ബിജെപിയുടെ വികസന വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതായിരുന്നു യുവാവിന് നേരിട്ട ദുരനുഭവം. ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംസ്ഥാനത്തെ ആദ്യത്തെ വൈഫൈ ജില്ലയായി മാജുളിയെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് പാലത്തിലൂടെ കൊണ്ടുപോകുന്നു 
മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് പാലത്തിലൂടെ കൊണ്ടുപോകുന്നു 

വികസന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ യാതോരു മാറ്റവും കൊണ്ടുവന്നില്ലെന്ന് മാജുളി സ്വദേശി പറഞ്ഞു.

ഒരു വര്‍ഷത്തോളമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടു. വികസനമായിരുന്നു വാഗ്ദാനം. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാം കാപട്യമായിരുന്നു. നഗരങ്ങളല്ല ഞങ്ങള്‍ക്ക് വേണ്ടത്. മാജുളിയെ വൈഫൈ ജില്ലയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ വേണമെന്നാണ് സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥന. മാജുളിയില്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പഴയ റോഡുകളും വിദ്യാഭ്യാസ സംവിധാനവും തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളതെന്ന് മാജുളിയില്‍ വന്നാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ചു കൊണ്ടുപോകാന്‍ യുവാവ് നിര്‍ബന്ധിതനായത്.
മാജുളി സ്വദേശി ഇന്ത്യാ ടുഡെയോട്

ഇന്ത്യാ ടുഡേ പുറത്തുവിട്ട വീഡിയോ