‘ഒറ്റ സീറ്റില്‍ എബിവിപി ജയിച്ചതും തട്ടിപ്പിലൂടെ’; തട്ടിപ്പിനു പിന്നില്‍ അമിത്ഷായും മോഡിയുമെന്ന് എന്‍എസ്‌യുഐ

September 13, 2017, 8:42 pm
‘ഒറ്റ സീറ്റില്‍ എബിവിപി ജയിച്ചതും തട്ടിപ്പിലൂടെ’; തട്ടിപ്പിനു പിന്നില്‍ അമിത്ഷായും മോഡിയുമെന്ന് എന്‍എസ്‌യുഐ
National
National
‘ഒറ്റ സീറ്റില്‍ എബിവിപി ജയിച്ചതും തട്ടിപ്പിലൂടെ’; തട്ടിപ്പിനു പിന്നില്‍ അമിത്ഷായും മോഡിയുമെന്ന് എന്‍എസ്‌യുഐ

‘ഒറ്റ സീറ്റില്‍ എബിവിപി ജയിച്ചതും തട്ടിപ്പിലൂടെ’; തട്ടിപ്പിനു പിന്നില്‍ അമിത്ഷായും മോഡിയുമെന്ന് എന്‍എസ്‌യുഐ

ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റ് സീറ്റില്‍ മാത്രം വിജയിച്ചതു പോലും തട്ടിപ്പ് നടത്തിയാണെന്ന് എന്‍എസ്‌യുഐ. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇടപെട്ടാണ് എബിവിപിക്ക് ഒറ്റ സീറ്റില്‍ വിജയം സംഘടിപ്പിച്ചുകൊടുത്തതാണെന്നും എന്‍എസ്‌യുഐ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ ) സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ ഭരണം പിടിച്ചിരുന്ന എബിവിപിയ്ക്ക് സെക്രട്ടറി ജോയിന്റ് സെക്രട്ടറി സീറ്റുകള്‍ മാത്രമാണ് നേടാനായത്.

ഞങ്ങള്‍ നാലില്‍ മൂന്ന് സീറ്റുകളും വിജയിച്ചു. പക്ഷെ അമിത്ഷായുടേയും നരേന്ദ്രമോഡിയുടേയും ഇടപെടലിന്റെ ഭാഗമായി വോട്ടെണ്ണലിനെ അട്ടിമറിച്ചാണ് എബിവിപി ജോയിന്റ് സെക്രട്ടറി സീറ്റിലും വിജയിച്ചതെന്ന് എന്‍എസ്‌യു ഐ ചുമതലയുള്ള എഐസിസി സെക്രട്ടറി ഗിരീഷ് ചോഡങ്കാര്‍ പറഞ്ഞു. വീണ്ടും വോട്ടെണ്ണാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. അവരതിന് തയ്യാറാവുന്നില്ല. ഇനിയും അതിന് തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാം. മാനവ വിഭവശേഷി മന്ത്രാലയവും ആര്‍എസ്എസും ഡല്‍ഹി സര്‍വകലാശാല അധികൃതരെ നിര്‍ബന്ധിച്ചു. വോട്ടെണ്ണല്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇടക്ക് കുറച്ചു നേരം അത് തടസ്സപ്പെട്ടു. അതിന് ശേഷമാണ് ഈ വിജയം എബിവിപിക്ക് ലഭിക്കുന്നതെന്നും ഗിരീഷ് ചോഡങ്കാര്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ രാജത് ചൗധരി, എന്‍എസ്യുഐടെ പാറുല്‍ ചൗഹ, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രാജ ചൗധരി, അല്‍ക്ക എന്നിവരെ പിന്നിലാക്കിയാണ് എന്‍എസ്യുഐയുടെ തുഷീധ് വിജയിച്ചത്. 2012നു ശേഷം ഇതാദ്യമായാണ് എന്‍.എസ്.യു. ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട മൂന്ന് സീറ്റുകളിലും എബിവിപിയ്ക്കായിരുന്നു വിജയം. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ്സിന്റെ ഫാസിസ്റ്റ് ആശയങ്ങളെ തകര്‍ത്തെറിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍എസ്യുഐ പറഞ്ഞു.