ഹരിയാനയില്‍ യുവതിയോടുളള അതിക്രമത്തിന് പിന്നാലെ പിതാവിനോടും ബിജെപി നേതാക്കളുടെ ക്രൂരത; താഴ്ന്ന തസ്തികയിലേക്ക് സ്ഥലംമാറ്റി പകരംവീട്ടല്‍  

September 13, 2017, 11:07 am
 ഹരിയാനയില്‍ യുവതിയോടുളള അതിക്രമത്തിന് പിന്നാലെ പിതാവിനോടും ബിജെപി നേതാക്കളുടെ ക്രൂരത; താഴ്ന്ന തസ്തികയിലേക്ക് സ്ഥലംമാറ്റി പകരംവീട്ടല്‍  
National

ഹരിയാനയില്‍ ബിജെപി നേതാവിന്റെ മകന്റെ ആക്രമണത്തിനിരയായ യുവതിയുടെ അച്ഛന് സ്ഥാനമാറ്റം. ടൂറിസം മേഖലയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വീരേന്ദര്‍ കുണ്ടുവിനെ താഴ്ന്ന തസ്ഥിതകയിലേക്കാണ് മാറ്റിയത്. ഹരിയാനയില്‍ യുവതിയെ പിന്തുടര്‍ന്നെത്തി ശല്യം ചെയ്തതിന് ബിജെപി നേതാവ് സുബാഷ് ബരേലയുടെ മകന്‍ വികാസ് ബരേലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു. ‘തങ്ങള്‍ അന്വേഷണത്തിന്റെയോ വിചാരണയുടേയോ ഒരു നടപടിയിലും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. പൊലീസിന് അവരുടെ കൃത്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസിനോട് പൂര്‍ണമായും സഹകരിക്കാനും തങ്ങള്‍ തയ്യാറാണ്. എന്നാല്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അവര്‍ ചെയ്ത കുറ്റമെന്തോ അതിനനുസരിച്ചുള്ള ശിക്ഷ അവരര്‍ഹിക്കുന്നു. അതില്‍ കൂടുതലും കുറവും വേണ്ട. അതുറപ്പാക്കാത്ത പക്ഷം തങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരും’ എന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചത്. ഈ പ്രതികരണം നടന്ന് ഒരുമാസത്തിനകമാണ് യുവതിയുടെ അച്ഛനെ താഴ്ന്ന തസ്തികയിലേക്ക് സ്ഥലം മാറ്റിയത്.

മദ്യപിച്ചു വണ്ടിയോടിച്ചു, പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്നീ ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കേസില്‍ ആരോപണം ഉയര്‍ന്നിരുന്നു