സ്വതന്ത്ര്യ മൂല്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കപ്പെടുന്നില്ല; എതിരാളികളെ ഇല്ലാതാക്കുന്നത് അപകടകരമായ പ്രവണത- ബോംബെ ഹൈക്കോടതി 

October 13, 2017, 12:24 pm
സ്വതന്ത്ര്യ മൂല്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കപ്പെടുന്നില്ല; എതിരാളികളെ ഇല്ലാതാക്കുന്നത് അപകടകരമായ പ്രവണത- ബോംബെ ഹൈക്കോടതി 
National

എതിരാളികളെ കൊല്ലുന്ന പ്രവണത അപകടകരമെന്ന് ബോംബെ ഹൈക്കോടതി. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ചാണ് കോടതി പരാമര്‍ശം.

സ്വതന്ത്ര്യ മൂല്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഇപ്പോള്‍ വില കല്‍പ്പിക്കപ്പെടുന്നില്ലെന്നും ഇത് രാജ്യത്തിന്റെ യശസ് കെടുത്തുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

ജസ്റ്റീസ് എസ്.സി.ധര്‍മാധികാരി, വിഭ കങ്കണ്‍വാഡി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ധബോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ കൊലപാത അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.