കശ്മീരിലെ കല്ലേറ് പ്രശ്‌നം പരിഹരിക്കാന്‍ പരമ്പരാഗത ആയുധവുമായി മധ്യപ്രദേശിലെ ആദിവാസി യുവാവ്; പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍  

April 20, 2017, 8:08 pm
കശ്മീരിലെ കല്ലേറ് പ്രശ്‌നം പരിഹരിക്കാന്‍ പരമ്പരാഗത ആയുധവുമായി മധ്യപ്രദേശിലെ ആദിവാസി യുവാവ്;  പ്രത്യേക സ്‌ക്വാഡ്  രൂപീകരിക്കണമെന്ന് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍  
National

ഭോപ്പാല്‍: കശ്മീരില്‍ പ്രക്ഷോഭകരുടെ കല്ലേറ് നേരിടാന്‍ പരമ്പരാഗത ആയുധവുമായി ആദിവാസി യുവാവ്. മധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷമേഖലയായ ജബുവ സ്വദേശി പ്രേം സിങ്ങാണ് കല്ലേറു നടത്തുന്നവരെ നേരിടാന്‍ ബദല്‍ മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ ഗോത്രത്തിന്റെ പരമ്പരാഗത ആയുധമായ 'ഗൊഫാന്‍' ആണ് പ്രേം സിങ്ങ് മുന്നോട്ട് വെയ്ക്കുന്നത്. കവണയോട് സാദൃശ്യമുള്ള ഈ ആയുധം കല്ലെറിയുമ്പോള്‍ തിരിച്ച് പ്രയോഗിക്കാന്‍ ഉത്തമം ആണെന്നാണ് യുവാവിന്റെ അവകാശ വാദം. കല്ലേറുകാരെ നേരിടാന്‍ പ്രത്യേക ഗൊഫാന്‍ ബറ്റാലിയന്‍ രൂപീകരിക്കണമെന്നും അവരെ ജമ്മു-കശ്മീരില്‍ പോസ്റ്റ് ചെയ്യണമെന്നും പ്രേം കുമാര്‍ ആവശ്യപ്പെട്ടു.ഗൊഫാന്‍
ഗൊഫാന്‍

ഗൊഫാന്‍ സ്‌ക്വാഡ് രൂപീകരിക്കുന്നതിന് പിന്തുണയുമായി ബിജെപി- കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ പ്രക്ഷോഭകരെ വെടിവെയ്ക്കാന്‍ പട്ടാളത്തിന് കഴിയില്ലെന്നും ഈ സാഹചര്യം സര്‍ക്കാര്‍ യുവാക്കളെ വെച്ച് പരിഹരിക്കണമെന്നും ബിജെപി എംഎല്‍എ ശാന്തിലാല്‍ ബിലാവല്‍ പറഞ്ഞു. കശ്മീരിലെ മാത്രമല്ല ഭാവിയില്‍ പലയിടത്തും സംവിധാനം ഗുണം ചെയ്യുമെന്ന് ജബുവെയെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ സേവ്യര്‍ മേധ അഭിപ്രായപ്പെട്ടു.

കശ്മീര്‍ പ്രക്ഷോഭകരെ ഗൊഫാനുപയോഗിച്ച്‌നേരിടുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുടെ മകനുമായ ഡോക്ടര്‍ വിക്രാന്ത് ഭുരിയ രംഗത്തെത്തി. പ്രക്ഷോഭകരെ അഹിംസകൊണ്ട് നേരിടണമെന്നും ആദിവാസി യുവാക്കളെ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ഭുരിയ പറഞ്ഞു. കശ്മീരില്‍ കല്ലെറിഞ്ഞെന്നാരോപിച്ച് യുവാവിനെ് ജീപ്പിന് മുമ്പില്‍ കെട്ടിവെച്ച് മനുഷ്യകവചമാക്കി സൈന്യം റോന്ത് ചുറ്റിയത് വാര്‍ത്തയായിരുന്നു.