‘മുടന്തുള്ള ആളെ ജോലിക്ക് വെച്ചാല്‍ എങ്ങനെ സ്വച്ഛ് ഭാരതം സഫലമാകും?’; അംഗപരിമിതനെ അധിക്ഷേപിച്ച് ബിജെപി മന്ത്രി; അധികാര ഗര്‍വ്വ് ക്യാമറയില്‍ കുടുങ്ങി    

April 20, 2017, 11:39 am
‘മുടന്തുള്ള ആളെ ജോലിക്ക് വെച്ചാല്‍ എങ്ങനെ സ്വച്ഛ് ഭാരതം സഫലമാകും?’; അംഗപരിമിതനെ അധിക്ഷേപിച്ച് ബിജെപി മന്ത്രി; അധികാര ഗര്‍വ്വ് ക്യാമറയില്‍ കുടുങ്ങി     
National

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അംഗപരിമിതരെ കുറിച്ച് വാചാലനായ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദൈവികമായ കഴിവുള്ളവരായ അംഗപരിമിതരെ വികലാംഗ്(ഹിന്ദിയില്‍) എന്നതിന് പകരം ദിവ്യാങ് എന്ന് വിളിക്കണമെന്നും മോഡി അന്ന് പറയുകയുണ്ടായി. എന്നാല്‍ മോഡിയുടെ നിര്‍ദേശം തനിക്ക് ബാധകമല്ലെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സത്യദേവ് പചൗരി.

ലക്‌നൗവിലെ സ്വന്തം വകുപ്പില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു യോഗി സര്‍ക്കാരിലെ ടെക്‌സ്‌റ്റൈല്‍ മന്ത്രിയായ പചൗരി. അധികൃതരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പചൗരി അവിടെയൊരു അംഗപരിമിതനെ കണ്ടു. വകുപ്പില്‍ അയാള്‍ എന്ത് ജോലി ചെയ്യുന്നുവെന്നായി അധികൃതരോടുള്ള മന്ത്രിയുടെ ചോദ്യം.

വകുപ്പിലെ ശുചീകരണ തൊഴിലാളിയാണ് അംഗപരിമിതനെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയപ്പോള്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ- 'മുടന്തനും ക്ഷീണിതനുമായി ഇയാളെ ജോലിയ്ക്ക് വെച്ചാല്‍ എങ്ങനെ സ്വച്ഛ് ഭാരതമെന്ന ലക്ഷ്യം കൈവരിക്കും?'

അംഗപരിമിതന്റെ സാന്നിദ്ധ്യത്തിലായിരുന്നു മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം.സംഭവത്തിന്റെ ദൃശ്യം ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.