വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി; നാളെ പത്രിക സമര്‍പ്പിക്കും 

July 17, 2017, 8:12 pm
വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി; നാളെ പത്രിക സമര്‍പ്പിക്കും 
National
National
വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി; നാളെ പത്രിക സമര്‍പ്പിക്കും 

വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി; നാളെ പത്രിക സമര്‍പ്പിക്കും 

എന്‍ഡിഎ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ഇന്ന് വൈകീട്ട് ബിജെപിയാണ് വെങ്കയ്യനായിഡുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു.

വെങ്കയ്യനായിഡുവിന്റെ സ്ഥാനാര്‍ത്ഥി പത്രിക നാളെ സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാജ്‌നാഖ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവര്‍ വെങ്കയ്യനായിഡുവിന്റെ പേര് നിര്‍ദേശിച്ചു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ നായിഡുവിന്റെ ദീര്‍ഘകാല അനുഭവ പാരമ്പര്യത്തെ ഉപയോഗപ്പെടുത്തുക എന്ന തീരുമാനമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍. അദ്ദേഹം നാലു തവണ രാജ്യസഭ അംഗമായി. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തെ കൂടി പിടിച്ചെടുക്കാനുള്ള ബിജെപി ശ്രമം കൂടിയുണ്ട് വെങ്കയ്യ നായിഡുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിശ്വസ്തനായ സ്ഥാനാര്‍ത്ഥിയെ വേണം മത്സരിപ്പിക്കാന്‍ എന്ന് ഉപദേശക സംഘം നേരത്തെ തന്നെ ബിജെപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബിജെപിക്ക് സ്വാധീനമുള്ള വിഭാഗത്തില്‍ നിന്നുമുള്ള, എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ചെയര്‍മാനെന്ന നിലയില്‍ കാര്യങ്ങള്‍ സുഖമമായി നടത്തിക്കൊണ്ട് പോകുന്നതിന് പ്രാപ്തനായ ഒരാളായിരിക്കണം സ്ഥാനാര്‍ത്ഥി എന്നാണ് പൊതുവേ ഉയര്‍ന്ന നിര്‍ദേശം.