സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തെന്നാരോപണം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബന്ധുക്കള്‍ മര്‍ദ്ദിച്ച ശേഷം നഗ്‌നരാക്കി നടത്തിച്ചു  

May 19, 2017, 10:59 pm
സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തെന്നാരോപണം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബന്ധുക്കള്‍ മര്‍ദ്ദിച്ച ശേഷം നഗ്‌നരാക്കി നടത്തിച്ചു  
National

പൂണെ: സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്‌തെന്നാരോപിച്ച് രണ്ട് സ്‌കൂള്‍ കുട്ടികളെ മര്‍ദ്ദിച്ച ശേഷം ബന്ധുക്കള്‍ നഗ്നരാക്കി നടത്തിച്ചു. ചൊവ്വാഴ്ച്ച പൂണെ വാര്‍ജെ മല്‍വാഡിയില്‍ വെച്ചാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനേത്തുടര്‍ന്ന് നാല് പേരെ പൊലീസ് പിടികൂടി.

പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനുമുള്‍പെടെയുള്ളവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 355, 341, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മെയ് 16-ാം തീയതി പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും മറ്റ് രണ്ട് പേരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. അവരുടെ വസ്ത്രം ഉരിയുകയും റോഡിലൂടെ നഗ്നരാക്കി നടത്തിക്കുകയും ചെയ്തു. 
പൊലീസ്

വീഡിയോ കണ്ട ശേഷം മര്‍ദ്ദനമേറ്റ കുട്ടികളിലൊരാളുടെ അമ്മ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.