‘വിജയ് അല്ലാതെ വേറെ ഒരു താരവും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല’; ഇളയദളപതിയ്ക്ക് നന്ദി അറിയിച്ച് കര്‍ഷകസംഘടന

July 16, 2017, 6:32 pm
‘വിജയ് അല്ലാതെ വേറെ ഒരു താരവും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല’; ഇളയദളപതിയ്ക്ക് നന്ദി അറിയിച്ച് കര്‍ഷകസംഘടന
National

ചെന്നൈ: തമിഴ് സിനിമാനടന്‍ വിജയ്ക്ക് നന്ദി അറിയിച്ച് കര്‍ഷകരുടെ സംഘടന. തങ്ങളുടെ സമരത്തിന് പിന്തുണയര്‍പ്പിച്ചതിനാണ് ഇളയെ ദളപതിയെ പ്രശംസിച്ച് കര്‍ഷകര്‍ രംഗത്തെത്തിയത്. മറ്റൊരു താരവും തങ്ങള്‍ക്കുവേണ്ടി സംസാരിച്ചില്ലെന്നും വിജയിനെ നേരിട്ട് കണ്ട് ആദരിക്കുമെന്നും കര്‍ഷക സംഘടനയുടെ പ്രസിഡന്റ് അയ്യക്കണ്ണ് പറഞ്ഞു

വിജയിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ കാണണമെന്ന് തോന്നി. കാരണം മറ്റൊരു സിനിമാ താരവും ഞങ്ങള്‍ക്ക് വേണ്ടി, ഇത്ര ശക്തമായി സംസാരിച്ചിട്ടില്ല. ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. 
അയ്യക്കണ്ണ്  

കര്‍ഷകര്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്, അവയ്ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് പൊതു സമൂഹത്തിന്റെ കടമയാണെന്നും വിജയ് പറഞ്ഞിരുന്നു. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് വിജയ് കര്‍ഷകര്‍ക്ക് വേണ്ടി സംസാരിച്ചത്.

വികസിത രാജ്യമാകാന്‍ ശ്രമിക്കുന്നതിന് പകരം ആദ്യം കര്‍ഷകരുടെ രാജ്യമാക്കുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ആദ്യം പരിഹാരം കണ്ടെത്തുക, മുടങ്ങാതെ നമുക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ് നാം അവരുടെ പ്രശ്നങ്ങളും അവസ്ഥയും ഒരിക്കലും അറിയാതെ പോകുന്നത്, ഇത് ഭാവി തലമുറയുടെ ഒരു വലിയ പ്രശ്നമായി മാറും. കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നതിനായി കര്‍ഷകര്‍ നമ്മെ സഹായിക്കുന്നു. റേഷന്‍കടയില്‍ സൗജന്യ അരി വാങ്ങാനായി നില്‍ക്കുന്ന കര്‍ഷകര്‍ക്കാണ് നാം പ്രഥമപരിഗണന നല്‍കേണ്ടത്.  
വിജയ്

കര്‍ഷകരുടെ പ്രശ്നം അവതരിപ്പിച്ച വിജയ്യുടെ 'കത്തി' എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു. ഓരോ 30 മിനിട്ടിലും നമ്മുക്ക് അന്നം വിളമ്പുന്ന ഒരു കര്‍ഷകന്‍ വീതം ഇന്ത്യയില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുകയാണെന്ന യാഥാര്‍ത്ഥ്യമായിരുന്നു സിനിമ അവതരിപ്പിച്ചത്.