വാട്‌സ്ആപ്, ഫേസ്ബുക്ക് അഡ്മിന്‍മാരെ സൂക്ഷിക്കുക; ഗ്രൂപ്പിലെ അംഗം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജയിലില്‍ പോകേണ്ടി വരിക നിങ്ങളാവും 

April 21, 2017, 11:42 pm
 വാട്‌സ്ആപ്, ഫേസ്ബുക്ക് അഡ്മിന്‍മാരെ സൂക്ഷിക്കുക; ഗ്രൂപ്പിലെ അംഗം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജയിലില്‍ പോകേണ്ടി വരിക നിങ്ങളാവും 
National

വാട്‌സ്ആപ്, ഫേസ്ബുക്ക് അഡ്മിന്‍മാരെ ഭയപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് വാരണാസിയില്‍ നിന്ന് കേള്‍ക്കുന്നത്. അഭ്യൂഹങ്ങളോ, തെറ്റായ വാര്‍ത്തകളോ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് ഏതെങ്കിലും അംഗം പുറത്ത് വിട്ടാല്‍ ഗ്രൂപ്പ് അഡ്മിന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഉത്തരവാണ് വാരണസായില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

വ്യാജ വാര്‍ത്തകളും, മോര്‍ഫ് ചെയ്ത് ചിത്രങ്ങളും,വീഡിയോകളും പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാതിരിക്കാനാണ് അത്തരം നടപടി സ്വീകരിക്കാനുള്ള താല്‍പര്യം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജില്ലാ മജിസ്ട്രേറ്റ് യോഗേശ്വര്‍ രാം മിശ്രയും പൊലീസ് മേധാവി നിതിന്‍ തിവാരിയും സംയുക്തമായിറക്കിയ ഉത്തരവിലാണ് നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

പരിചയമുള്ളവരെ മാത്രമേ ഗ്രൂപ്പുകളില്‍ ചേര്‍ക്കാവു. ഏതെങ്കിലും അംഗം വ്യാജ സന്ദേശങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ ഇട്ടാല്‍ എടുത്ത്് മാറ്റുന്നതിനുള്ള ഉത്തരവാദിത്ത്വം അഡ്മിനാണ്. പോസ്റ്റ് ഇട്ട അംഗത്തെ കുറിച്ച് പൊലീസില്‍ വിവരം അറിയിക്കണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തിയാലാണ് അഡ്മിനെതിരെ പൊലീസ് നടപടി സ്വീകരിക്കുക. അഡ്മിനെതിരെ സൈബര്‍ നിയമപ്രകാരവും, ഇന്‍ഫോര്‍മേഷന്‍ ആക്ടും, ഐപിസി വകുപ്പ് പ്രകാരവും കേസെടുക്കും.