കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് കഴിയില്ലെന്ന് പറയാമോ? അത് പാര്‍ട്ടി വിരുദ്ധം; വനിതാ നേതാവിനെ പുകച്ച് പുറത്താക്കി

April 21, 2017, 10:55 am

കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് കഴിയില്ലെന്ന് പറയാമോ? അത് പാര്‍ട്ടി വിരുദ്ധം; വനിതാ നേതാവിനെ പുകച്ച് പുറത്താക്കി
National

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ മുന്നോട്ട് നയിക്കാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്ന് പറഞ്ഞ ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് ബര്‍ക്ക ശുക്ലാ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് നടപടി. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബര്‍ക്ക പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് പുറത്താക്കല്‍ അറിയിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ കോണ്‍ഗ്രസ് പറയുന്നു. പാര്‍ട്ടി അച്ചടക്ക കമ്മിറ്റിയുടേതാണ് തീരുമാനം.

ഡല്‍ഹി കോണ്‍ഗ്രസ്സിന്റെ വനിതാ വിഭാഗം തലപ്പത്ത് നിന്നും ഒഴിയുകയാണെന്ന് ബര്‍ക്ക വ്യാഴാഴ്ച്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കല്‍ നടപടി.

രാഹുലിനെതിരായ ബര്‍ക്കയുടെ മുന്‍ പരാമര്‍ശം താഴെ

പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മാനിസകമായി സജ്ജനല്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. അവരുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ നേതാക്കള്‍ തങ്ങളുടെ അഭിപ്രായം തുറന്നുപറയുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
ബര്‍ക്ക ശുക്ലാ സിങ്

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനെതിരേയും ബര്‍ക്ക ആഞ്ഞടിച്ചിരുന്നു. താനടക്കമുള്ള നിരവധി മഹിളാ കോണ്‍ഗ്രസ് നേതാക്കളോട് മാക്കന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ബര്‍ക്കയും ആരോപണം. ഇതേ കുറിച്ച് പരാതിപ്പെട്ടെങ്കിലും രാഹുല്‍ മുഖ വിലക്കെടുത്തില്ലെന്നും ബര്‍ക്ക കുറ്റപ്പെടുത്തുകയുണ്ടായി.

പാര്‍ട്ടി നേതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ രാഹുലിന് താല്‍പ്പര്യമില്ല. എന്തിനാണ് രാഹുല്‍ ഒളിക്കുന്നത്? സ്വന്തം പാര്‍ട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ രാഹുല്‍ എന്തിനാണ് ഭയക്കുന്നത്? മുഖസ്തുതിയില്‍ മാത്രമേ രാഹുലിന് താല്‍പ്പര്യമുള്ളൂ. ഇതുകാരണം നിരവധി നേതാക്കളെ കോണ്‍ഗ്രസ്സിന് നഷ്ടമായെന്നും ബര്‍ക്ക കുറ്റപ്പെടുത്തിയിരുന്നു.