‘അടിച്ചൊതുക്കുന്നതെന്തിന്? അന്വേഷണത്തിന് തയ്യാറാകൂ’; ജയ് അമിത് ഷാ വിവാദത്തില്‍ ബിജെപി നേതൃത്വത്തെ ചൂണ്ടി ശത്രുഘ്‌നന്‍ സിന്‍ഹ  

October 12, 2017, 9:00 pm
‘അടിച്ചൊതുക്കുന്നതെന്തിന്? അന്വേഷണത്തിന് തയ്യാറാകൂ’; ജയ് അമിത് ഷാ വിവാദത്തില്‍ ബിജെപി നേതൃത്വത്തെ ചൂണ്ടി ശത്രുഘ്‌നന്‍ സിന്‍ഹ  
National

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി വീണ്ടും മുതിര്‍ന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെയുള്ള ആരോപണം ചൂണ്ടിയായിരുന്നു പാര്‍ട്ടി എംപിയുടെ വിമര്‍ശനം.

ഗൗരവതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അന്വേഷണത്തിലൂടെ സത്യം തെളിയിക്കുകയാണ് വേണ്ടതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതികരണം.

ഇങ്ങനെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ എന്തിനാണ് അവ അടിച്ചമര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത്? സത്യം പുറത്തുവരണം.   
ശത്രുഘ്‌നന്‍ സിന്‍ഹ  

ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കമ്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായി വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത പുറത്തുവിട്ട 'ദ വയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ജയ് ഷാ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് കൊടുക്കുകയും ചെയ്തു.

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും ജയ് ഷാ വിവാദത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ധാര്‍മ്മികമായ ഔന്നത്യം നഷ്ടപ്പെട്ടെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസര്‍ നാടകത്തില്‍ സീസറുടെ ഭാര്യയുടെ വാക്കുകള്‍ കടമെടുത്തായിരുന്നു സിന്‍ഹയുടെ പ്രസ്താവന.

നിങ്ങള്‍ സത്യസന്ധതയും സുതാര്യതയും പാലിക്കണം. എന്തൊക്കെ ആരോപണങ്ങള്‍ എതിരെ വന്നാലും വിഷയത്തില്‍ ഒരന്വേഷണം നടത്തുകയാണ് വേണ്ടത്.  
യശ്വന്ത് സിന്‍ഹ  

ജയ് ഷായ്‌ക്കെതിരെയുള്ള വാര്‍ത്ത വിവാദമായതോടെ അമിത് ഷായുടെ മകനെ പ്രതിരോധിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. ജയ് ഷാ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും വാദിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയണമെന്നും പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.