ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും കോവിന്ദിന്റേത് ആര്‍എസ്എസ് രാഷ്ട്രീയമെന്ന് യെച്ചൂരി; അനുകൂലിക്കില്ലെന്ന് ഉറച്ച് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍  

June 19, 2017, 4:33 pm
ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും കോവിന്ദിന്റേത് ആര്‍എസ്എസ് രാഷ്ട്രീയമെന്ന് യെച്ചൂരി; അനുകൂലിക്കില്ലെന്ന് ഉറച്ച് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍  
National

ന്യൂ ഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ പ്രഖ്യാപിച്ചതിനെ അനുകൂലിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സമവായത്തിന് ആത്മാര്‍ത്ഥമായി ബിജെപി ശ്രമിച്ചില്ലെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. പ്രഖ്യാപനത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് അറിയിച്ചതെന്നും ഒറ്റയ്ക്ക് തീരുമാനമെടുത്തിട്ട് ചര്‍ച്ചയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രതിപക്ഷം പറഞ്ഞു. ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്റേത് ആര്‍എസ്എസ് രാഷ്ട്രീയമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത്. ഇത്തരത്തിലാണോ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തേണ്ടതെന്നും യെച്ചൂരി ചോദിച്ചു. ആര്‍എസ്എസ് അജന്‍ഡയാണ് സ്ഥാനാര്‍ത്ഥിത്വമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ 22ന് യോഗം ചേരാനും തീരുമാനിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് ബിജെപി അറിയിച്ചതെന്നും തീരുമാനം ഏകപക്ഷീയമാണെന്നും എന്‍ഡിഎയ്ക്ക് ഒപ്പമുള്ള ശിവസേന ആരോപിച്ചു.