‘തനിക്ക് ഒരു ഉത്തരവാദിത്ത ബോധവുമില്ല’; യമുന മലിനീകരണത്തില്‍ ശ്രീശ്രീ രവിശങ്കറിന്റെ പ്രതികരണത്തില്‍ പൊട്ടിത്തെറിച്ച് ഹരിത ട്രൈബ്യൂണല്‍ 

April 20, 2017, 2:21 pm
‘തനിക്ക് ഒരു ഉത്തരവാദിത്ത ബോധവുമില്ല’; യമുന മലിനീകരണത്തില്‍ ശ്രീശ്രീ രവിശങ്കറിന്റെ പ്രതികരണത്തില്‍ പൊട്ടിത്തെറിച്ച് ഹരിത ട്രൈബ്യൂണല്‍ 
National

ന്യൂ ഡല്‍ഹി: യമുനാ തീരത്ത് കഴിഞ്ഞ വര്‍ഷം നടന്ന സാംസ്‌കാരിക ആഘോഷത്തില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയ ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊട്ടിത്തെറിച്ച് ഹരിത ട്രൈബ്യൂണല്‍. ആര്‍ട്ട് ഓഫ് ലീവിംഗ് ആചാര്യന് ഉത്തരവാദിത്ത ബോധമില്ലെന്നാണ് ഹരിത ട്രൈബ്യൂണല്‍ പറഞ്ഞത്. രവിശങ്കറിന്റെ ലോക സാംസ്‌കാരിക സമ്മേളനത്തെ തുടര്‍ന്ന് യമുനാ തീരം വ്യാപകമായി നശിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയ ട്രൈബ്യൂണലിന് അദ്ദേഹം നല്‍കിയ മറുപടിയാണ് അമര്‍ഷത്തിന് ഇടയാക്കിയത്.

തനിക്ക് യാതൊരു ഉത്തരവാദിത്ത ബോധവുമില്ല, വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയാമെന്നാണോ? അങ്ങനെ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതുന്നുണ്ടോ?

എന്നിങ്ങനെയാണ് ഹരിത ട്രൈബ്യൂണല്‍ ജീവനകല ആചാര്യനോട് ചോദിച്ചത്. പിഴ ചുമത്തണമെങ്കില്‍ അത് പരിപാടിക്ക് അനുമതി നല്‍കിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലും ദേശീയ ഹരിത ട്രൈബ്യൂണലിനും സ്വയവും ചുമത്തണമെന്ന രവിശങ്കറുടെ പരാമര്‍ശമാണ് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്. യമുനാ തീരം അത്ര നിര്‍മ്മലവും നശിപ്പിക്കപ്പെടുന്നതുമായിരുന്നു എങ്കില്‍ ലോക സാസ്‌കാരിക ആഘോഷ പരിപാടി നടക്കുന്നത് തടയുകയാണ് വേണ്ടിയിരുന്നതെന്നും 60 വയസുകാരന്‍ രവിശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

1000 ഏക്കര്‍ സ്ഥലത്ത് നടന്ന ആര്‍ട്ട് ഓഫ് ലീവിംഗിന്റെ ലോക സാംസ്‌കാരിക ആഘോഷം പരിപാടിയുടെ സ്റ്റേജ് മാത്രം ഏഴ് ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിച്ചിരുന്നത്. പരിപാടി യമുനാ തീരത്തെ പൂര്‍ണമായും നശിപ്പിച്ചെന്നും ഹരിത ട്രൈബ്യൂണല്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. യമുനയെ ശുദ്ധീകരിക്കാന്‍ 10 വര്‍ഷം എടുക്കുമെന്നും 42 കോടി രൂപ ചെലവുണ്ടെന്നും ട്രൈബ്യൂണല്‍ കണക്കാക്കുകയും ചെയ്തിരുന്നു. പരിപാടി സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിംഗിന് അഞ്ചുകോടി രൂപയാണ് പിഴയിട്ടതെങ്കിലും ഈ തുക ഇതുവരെ അടയ്ക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് തയ്യാറായിട്ടില്ല.