നോട്ടുദുരിത ചോദ്യം ബിജെപി മുഖ്യമന്ത്രിയ്ക്ക് പിടിച്ചില്ല; ജോലി രാജിവെക്കണമെന്ന് മാധ്യമപ്രവര്‍ത്തകനോട് ചാനല്‍

December 24, 2016, 3:54 pm
നോട്ടുദുരിത ചോദ്യം ബിജെപി മുഖ്യമന്ത്രിയ്ക്ക് പിടിച്ചില്ല; ജോലി രാജിവെക്കണമെന്ന് മാധ്യമപ്രവര്‍ത്തകനോട് ചാനല്‍
National
National
നോട്ടുദുരിത ചോദ്യം ബിജെപി മുഖ്യമന്ത്രിയ്ക്ക് പിടിച്ചില്ല; ജോലി രാജിവെക്കണമെന്ന് മാധ്യമപ്രവര്‍ത്തകനോട് ചാനല്‍

നോട്ടുദുരിത ചോദ്യം ബിജെപി മുഖ്യമന്ത്രിയ്ക്ക് പിടിച്ചില്ല; ജോലി രാജിവെക്കണമെന്ന് മാധ്യമപ്രവര്‍ത്തകനോട് ചാനല്‍

ഛണ്ഡീഗഡ്: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനോട് നോട്ടുനിരോധനത്തെ കുറിച്ച് ചോദിച്ചതിന്റെ പേരില്‍ ജോലി രാജിവെക്കാന്‍ ചാനല്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി ഹരിയാനയിലെ സീ ന്യൂസ് റിപ്പോര്‍ട്ടര്‍. മാധ്യമപ്രവര്‍ത്തകനായ മഹേന്ദര്‍ സിങ്ങിന്‍േതാണ് പരാതി. നോട്ടുനിരോധനത്തെക്കുറിച്ചുള്ള മഹേന്ദ്രയുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന മുഖ്യമന്ത്രിയുടെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്ത ഖട്ടാറിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. ഇതിനുപിന്നാലെയാണ് മഹേന്ദ്രയോട് ജോലി രാജി വെക്കാന്‍ ചാനല്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്.

ഡിസംബര്‍ 19നാണ് ഞാന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. അന്നുതന്നെ ആ വീഡിയോ വൈറലായി. ഏല്‍പ്പിച്ച ജോലി അവസാനിപ്പിച്ച് തിരിച്ചുവരാനായിരുന്നു അടുത്ത ദിവസം രാവിലെ എനിക്ക് ലഭിച്ച നിര്‍ദേശം. ഇരുപതാം തീയതി എനിക്ക് മറ്റൊരു പ്രധാനപ്പെട്ട ജോലി ചെയ്യാനുണ്ടായിരുന്നു. പക്ഷെ എന്നോട് വീട്ടിലേക്ക് പോകാന്‍ പറഞ്ഞു. ആ ജോലി ക്യാമറമാന്‍ ചെയ്യുമെന്നാണ് ബോസ് എന്നോട് പറഞ്ഞത്.
മഹേന്ദര്‍ സിങ്, സീ ന്യൂസ് റിപ്പോര്‍ട്ടര്‍.


വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം ആരാഞ്ഞ് ചാനലിനെ ബന്ധപ്പെട്ടെങ്കിലും വിശദീകരണം ലഭിച്ചില്ല. തുടര്‍ന്ന് ഡിസംബര്‍ 21ന് ചാനലിന് ഇമെയില്‍ അയച്ചു. അടിയന്തരമായി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബോസിന്റെ ഇമെയില്‍ ആണ് പിന്നീട് ലഭിച്ചതെന്ന് മഹേന്ദര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ ചാനല്‍ മാനേജ്‌മെന്റിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ സീ ന്യൂസില്‍ നിന്നും രാജിവെച്ചിരുന്നു. ബിജെപിക്ക് അനുകൂലമായി വാര്‍ത്ത നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാജി. ചാനല്‍ സര്‍ക്കാര്‍ വക്താവിനെ പോലെയാണ് പെരുമാറുന്നതെന്നും അന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുകയുണ്ടായി.