പിളര്‍ന്നപ്പോള്‍ ‘അമ്മ’യ്ക്കൊപ്പം നിന്നു; സന്നിഗ്ധഘട്ടത്തില്‍ ചിന്നമ്മ തുണച്ചു; പുതിയ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയെ കുറിച്ച് അറിയേണ്ടതെല്ലാം  

February 16, 2017, 1:33 pm
പിളര്‍ന്നപ്പോള്‍ ‘അമ്മ’യ്ക്കൊപ്പം നിന്നു; സന്നിഗ്ധഘട്ടത്തില്‍ ചിന്നമ്മ തുണച്ചു; പുതിയ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയെ കുറിച്ച് അറിയേണ്ടതെല്ലാം  
Newsmaker

ശശികലയുടെ പകരക്കാരനായി അപ്രതീക്ഷിതമായാണ് എടപ്പാടി പളനി സാമിയുടെ രംഗപ്രവേശം. പനീര്‍ശെല്‍വം ഒഴിഞ്ഞ മുഖ്യമന്ത്രി പദത്തിലേക്ക് ഐഐഎഡിഎംകെയുടെ പകരക്കാരന്‍. 40 വര്‍ഷത്തെ രാഷ്ട്രീയ പരിചയമുള്ള പളനിസാമി അണ്ണാഡിഎംകെയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ്. ഒ പനീര്‍ശെല്‍വത്തിനു ശേഷം അണ്ണാഡിഎംകെയില്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം.

എടപ്പാടിയില്‍ നിന്നുള്ള അണ്ണാഡിഎംകെ എംഎല്‍എയാണ് പളനിസാമി. അണ്ണാഡിഎംകെയുടെ രാഷ്ട്രീയ നിലനില്‍പിന് നിര്‍ണായകമായ ഗൗണ്ടര്‍ വിഭാഗത്തില്‍ നിന്നാണ് പളനിസാമി വരുന്നത്. 2016ലെ സംസ്ഥാന തെരഞ്ഞെടുപ്പ് വിജയത്തില്‍ ഗൗണ്ടര്‍ വിഭാഗത്തിന്റെ സ്വാധീനം നിര്‍ണായകമായിരുന്നു. 2011 മുതല്‍ അണ്ണാ ഡിഎംകെയുടെ പബ്ലിക് വര്‍ക്ക്, തുറമുഖം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് പളനി സാമിയാണ്.

1987ല്‍ എംജിആറിന്റെ മരണശേഷം അണ്ണാ ഡിഎംകെ രണ്ടായി പിളര്‍ന്നപ്പോള്‍ എംജിആറിന്റെ ഭാര്യ ജാനകിയ്‌ക്കൊപ്പം നില്‍ക്കാതെ ജയലളിതയോടൊപ്പമായിരുന്നു പളനിസാമി കൈകോര്‍ത്തത്. ഒ. പനീര്‍ശെല്‍വത്തിന് ശേഷം അണ്ണാ ഡിഎംകെയില്‍ നിര്‍ണായക സ്വാധീനമുള്ള ആളാണ് പളനി സാമി. ജയയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളാണ് അദ്ദേഹം.

1974 ലാണ് പളനിസാമി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അവിടുന്നങ്ങോട്ട് പ്രവചനാതീതമായ വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റേത്. സേലത്തെ എടപ്പാടി നിയോജക മണ്ഡലത്തില്‍ നിന്ന് 1989, 1991, 2011, 2016 കാലയളവില്‍ നാലു തവണ എംഎല്‍എ ആയി. 1998 ല്‍ തിരുച്ചങ്ങോടില്‍ നിന്നും വിജയിച്ചിട്ടുണ്ട്.

സേലത്തെ നെടുങ്കുളം ഗ്രാമത്തില്‍ 1954 ലാണ് പളനി സ്വാമി ജനിച്ചത്. ജയലളിതയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പളനി സാമിയെ ഉയര്‍ന്ന ചുമതലകള്‍ ധൈര്യപൂര്‍വ്വം ജയലളിത ഏല്‍പിക്കുമായിരുന്നു. 1990 അണ്ണാഡിഎംകെയെ പിളര്‍പ്പിനു ശേഷം ജയ പാര്‍ട്ടിയെ ലയിപ്പിച്ചപ്പോള്‍ സേലം ഉത്തരജില്ല ജോയിന്റ് സെക്രട്ടറിയായി പളനി സാമിക്ക് സ്ഥാന കയറ്റം നല്‍കിയിരുന്നു. 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ സ്ഥായിയായ വളര്‍ച്ച കൈവരിക്കാന്‍ പളനി സാമിയ്ക്ക് സാധിച്ചിട്ടുണ്ട്.