ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒബിസി-ദളിത് ഐക്യം ബിജെപി സര്‍ക്കാരിന്റെ വേരറുക്കുമെന്ന് അല്‍പേഷ് താക്കൂര്‍

November 7, 2016, 10:53 am
 ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒബിസി-ദളിത് ഐക്യം ബിജെപി സര്‍ക്കാരിന്റെ വേരറുക്കുമെന്ന് അല്‍പേഷ് താക്കൂര്‍
Newsmaker
Newsmaker
 ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒബിസി-ദളിത് ഐക്യം ബിജെപി സര്‍ക്കാരിന്റെ വേരറുക്കുമെന്ന് അല്‍പേഷ് താക്കൂര്‍

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒബിസി-ദളിത് ഐക്യം ബിജെപി സര്‍ക്കാരിന്റെ വേരറുക്കുമെന്ന് അല്‍പേഷ് താക്കൂര്‍

അഹമ്മദാബാദ്: ഉനയില്‍ ദളിതുകള്‍ക്കു നേരെ ആക്രമണമുണ്ടായതിനു ശേഷം രാജ്യ വ്യാപകമായ പ്രക്ഷോഭവും ജിഗ്നേഷ് മേവാനിയെന്ന നേതാവിന്റെ ഉദയവും ഗുജറാത്തിലെ ബിജെപിക്ക് വലിയ തലവേദന ഉണ്ടാക്കിയിരുന്നു. 2017ല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ബിജെപി വീണ്ടും പ്രതിരോധത്തിലാഴ്ത്തുകയാണ് ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍.

ഗുജറാത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ടും ബീഹാര്‍ മോഡല്‍ മദ്യ നിരോധനം ഗുജറാത്തിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 15,000 പേരെ അണിനിരത്തിയാണ് ഞായറാഴ്ച അല്‍പേഷിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നത്.

അല്‍പേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഒബിസി-ദളിത്-ഏക്താ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഗുജറാത്തിലെ വളര്‍ന്നു വരുന്ന ഒബിസി നേതാവായ അല്‍പേഷ് താക്കൂറിന്റെ സംഘാടക മികവ് പ്രകടിപ്പിക്കുന്നതായിരുന്നു പ്രകടനം.

ഗുജറാത്തിലെ നിലവിലെ മദ്യ നിരോധന നിയമം ഒട്ടും ശക്തമല്ല. അത് കൊണ്ട് പൊലീസിനു പണം നല്‍കിയാല്‍ മദ്യകച്ചവടവും കടത്തും നടത്താം എന്നാണ് വില്‍പ്പനക്കാരുടെ ദൈര്യം. അതു കൊണ്ട് തന്നെ നിമയനിര്‍മ്മാണത്തിനി വേണ്ടി ശക്തമായ പോരാട്ടം ഞങ്ങള്‍ നടത്തും. 
അല്‍പേഷ് താക്കൂര്‍

നിയമം നടപ്പിലാക്കിയില്ലെങ്കില്‍ സംസ്ഥാന തലസ്ഥാനത്തെ സത്യാഗ്രഹ ച്ഛാനി വിട്ടു പോകരുതെന്നാണ് പ്രക്ഷോഭകരോട് അല്‍പേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

എതാണ്ട് 60 ലക്ഷത്തോളം യുവാക്കള്‍ തൊഴില്‍ രഹിതരാണ് ഗുജറാത്തില്‍. 40000 കോടി രൂപ മുടക്കിയാണ് ടാറ്റ നാനോ കാര്‍ ഫാക്ടറി നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ തദ്ദേശീയരായ യുവാക്കള്‍ക്ക് ടാറ്റ ജോലി നല്‍കില്ല. മാരുതിയും ഹോണ്ടയുമൊക്കെ അങ്ങനെ തന്നെ,ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഒബിസി-ദളിത്-ഏക്താ മഞ്ച് 10 ലക്ഷത്തോളം പോസ്റ്റ്കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. പക്ഷേ ഒരു പ്രതികരണവും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ അടിവേരറുക്കും 
അല്‍പേഷ് താക്കൂര്‍

ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും പരിപാടിയില്‍ പങ്കെടുത്തു. തന്റെ സമുദായത്തിന്റെ പിന്തുണയും ജിഗ്നേഷ് ഉറപ്പ് നല്‍കി.

താക്കൂര്‍ സമുദായത്തിന് 5000 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും അതേ രീതിയില്‍ പാക്കേജുകള്‍ അനുവദിക്കണമെന്നും അല്‍പേഷ് ആവശ്യപ്പെട്ടു.

ഒബിസി സംവരണത്തിനു വേണ്ടിയുള്ള പട്ടേല്‍ സമുദായത്തിന്റെ ശ്രമങ്ങളെ അല്‍പേഷ് താക്കൂറും സംഘടനയും എതിര്‍ക്കുന്നുവെങ്കിലും മദ്യ നിരോധന വിഷയത്തില്‍ ഹര്‍ദിക് പട്ടേല്‍ പിന്തുണയറിച്ചിട്ടുണ്ട്.