ഹരീഷ് സാല്‍വെ: അംബാനിയുടെ വക്കീല്‍, പിണറായിയുടേയും; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഭിഭാഷകനെ പരിചയപ്പെടാം 

March 19, 2017, 12:52 pm
ഹരീഷ് സാല്‍വെ: അംബാനിയുടെ വക്കീല്‍, പിണറായിയുടേയും; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഭിഭാഷകനെ പരിചയപ്പെടാം 
Newsmaker
Newsmaker
ഹരീഷ് സാല്‍വെ: അംബാനിയുടെ വക്കീല്‍, പിണറായിയുടേയും; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഭിഭാഷകനെ പരിചയപ്പെടാം 

ഹരീഷ് സാല്‍വെ: അംബാനിയുടെ വക്കീല്‍, പിണറായിയുടേയും; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഭിഭാഷകനെ പരിചയപ്പെടാം 

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായപ്പോഴാണ് ഹരീഷ് സാല്‍വെ വീണ്ടും കേരളത്തിലെ വാര്‍ത്തകളിലിടം തേടിയത്. കോര്‍പ്പറേറ്റുകളുടെ അഭിഭാഷകനെന്നാണ് ഹരീഷ് സാല്‍വ അറിയപ്പെടുന്നത്. സുപ്രീം കോടതി അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമാണ് ഹരീഷ് സാല്‍വെ. 2009 ല്‍ ലാവലിന്‍ കേസില്‍ പിണറായിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെയായിരുന്നു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നല്‍കിയ അനുമതിയെ ചോദ്യം ചെയ്തുകൊണ്ട് പിണറായി വിജയന്‍ ആയിരുന്നു അന്ന് ഹര്‍ജി നല്‍കിയത്.

  • ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. ഒരു ദിവസം 30 ലക്ഷം രൂപയാണ് ഫീസ്. കൃഷ്ണ ഗോദാവരി കേസില്‍ മുകേഷ് അംബാനി സാല്‍വെക്ക് ഫീസിനത്തില്‍ മാത്രം നല്‍കിയത് 15 കോടി രൂപയാണ്. ഫീസിനു പുറമെ ഫൈവ് സ്റ്റാര്‍ഹോട്ടലില്‍ താമസവും ഫസ്റ്റ് ക്ലാസ് വിമാനടിക്കറ്റും നല്‍കണം. അഭിഭാഷകനും സംഘത്തിനും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തന്നെ ഭക്ഷണവും നല്‍കണം. ഇതിനുമാത്രം ഏകദേശം രണ്ട് ലക്ഷം രൂപയാകും.
  • മുകേഷ് അംബാനിയുടെ സ്വന്തം അഭിഭാഷകന്‍; കൃഷ്ണ ഗോദാവരി തടത്തിലെ പ്രകൃതിവാതക നിക്ഷേപത്തിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം കോടതിയിലെത്തിയപ്പോള്‍ മുകേഷിന്‍െ അഭിഭാഷകനായിരുന്നു ഹരീഷ് സാല്‍വെ. അനില്‍ അംബാനിക്ക് വേണ്ടി ഹാജരയായത് മുതിര്‍ന്ന അഭിഭാഷകനായ റാംജത് മലാനിയായിരുന്നു. ഈ കേസിലെ വിജയത്തോടെയാണ് സാല്‍വെയുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നത്.
  • സല്‍മാന്‍ ഖാനെ രക്ഷിച്ചു; റോഡരികില്‍ കിടന്നുറങ്ങിയവരെ കാറിടിച്ച് കൊലപെടുത്തിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ രക്ഷിച്ചതും ഇദ്ധേഹമാണ്. കേസില്‍ സല്‍മാന് ഇടക്കാല ജാമ്യം ലഭിക്കാന്‍ കാരണമായത് ശിക്ഷാവിധി യഥാസമയം ലഭിച്ചില്ലന്ന ഹരീഷ് സാല്‍വെയുടെ വാദത്തിന്‍ മേലായിരുന്നു.
  • കോര്‍പ്പറേറ്റുകളുടെ സ്വന്തം അഭിഭാഷകന്‍; നീര റാഡിയ ടേപ്പിനെതിരെ രത്തന്‍ ടാറ്റക്കായും, 11000 കോടി രൂപയുടെ നികുതി വെട്ടിപ്പു കേസില്‍ വോഡഫോണിനു വേണ്ടിയും, പ്രവേശന നികുതി അടച്ചില്ല എന്ന കാരണത്താല്‍ ഒഡീഷ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയപ്പോള്‍ വേദാന്ത, ടാറ്റ സ്റ്റീല്‍ , എസ്സാര്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ക്കു വേണ്ടിയും ഹരീഷ് സാല്‍വെ ഹാജരായി.
  • വസ്ത്രധാരണത്തില്‍ അമിത ശ്രദ്ധ പുലര്‍ത്തുന്ന ഹരീഷ് സാല്‍വെ വസ്ത്രങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം ലണ്ടനിലേക്ക് പോകാറുണ്ടെന്ന് പറയപെടുന്നു. കൃഷ്ണ ഗോദാവരി കേസിന്റെ സമയത്ത് മുകേഷ് അംബാനി ഒരു വാര്‍ഡ്രോബ് നിറയെ വസ്ത്രങ്ങള്‍ ഹരീഷ് സാല്‍വെക്ക് എത്തിച്ചു കൊടുത്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
  • നാഗ്പൂരിലെ പരമ്പരാഗത വക്കീല്‍ തറവാട്ടിലാണ് ഹരീഷ് സാല്‍വെയുടെ ജനനം. സാല്‍വെയുടെ മുത്തച്ഛഛന്‍ പികെ സാല്‍വെ ക്രിമിനല്‍ അഭിഭാഷകനായിരുന്നു. മുംബൈയിലെ പ്രശസ്ത അഭിഭാഷകനായ നാനി പാല്‍കിവാലക്ക് കീഴില്‍ ജൂനിയറായി ജീവിതം തുടങ്ങി. പിന്നീട് ഡല്‍ഹിയില്‍ പ്രശസ്ത അഭിഭാഷകന്‍ സോളി സൊറാബ്ജിക്ക് കീഴില്‍ പരിശീലനം നേടി.
  • 1992 ല്‍ സുപ്രീംകോടതിയില്‍ സീനിയര്‍ കൗണ്‍സിലറായി. 1992 ല്‍ സോളിസിറ്റര്‍ ജനറല്‍ ആയി നിയമിതനായി. 2002 ല്‍ സര്‍ക്കാര്‍ വീണ്ടും സോളിസിറ്ററാക്കാന്‍ തീരുമാനിച്ചെങ്കിലും ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസില്‍ സര്‍ക്കാര്‍ നിലപാടുകളോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് സ്വീകരിച്ചില്ല.
  • 2012 ല്‍ ഇറ്റാലിയന്‍ നാവികര്‍ മത്സ്യ തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ നാവികര്‍ക്ക് വേണ്ടി ഹാജരായതും ഹരീഷ് സാല്‍വയായിരുന്നു. പിന്നീട് നാവികരെ തിരിച്ചയക്കില്ലന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്ന് സാല്‍വെ കേസില്‍ നിന്ന് പിന്മാറി. കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടു തര്‍ക്കത്തില്‍ കേരളത്തിനു വേണ്ടി ഹാജരായതും ഹരീഷ് സാല്‍വെയാണ്.
  • ഭോപ്പാല്‍ വാതക ദുരന്തത്തില്‍ യുണിയന്‍ കാര്‍ബൈഡ് കമ്പനിയിലെ മുന്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായിരുന്ന കേശുബ് മഹീന്ദ്രക്ക് വേണ്ടി ഹാജരായതും ഇദ്ദേഹമാണ്. ഗുജറാത്ത് കലാപ കേസില്‍ അമിക്കസ് ക്യൂറിയായിരുന്നു.
  • 2009 ല്‍ രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടിക ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ 18ാം സ്ഥാനത്തായിരുന്നു ഹരീഷ് സാല്‍വെയുടെ സ്ഥാനം