സഹാറാ ഗ്രൂപ്പിനെ വീഴ്ത്തിയ ബുദ്ധി, മനോരമയുടെ കണ്ടത്തില്‍ കുടുംബാംഗം, തൈക്കോണ്ട അഭ്യാസി: കെഎം എബ്രഹാമിനെ കുറിച്ച് അറിയേണ്ടതെല്ലാം 

October 29, 2016, 12:52 pm
സഹാറാ ഗ്രൂപ്പിനെ വീഴ്ത്തിയ ബുദ്ധി, മനോരമയുടെ കണ്ടത്തില്‍ കുടുംബാംഗം, തൈക്കോണ്ട അഭ്യാസി: കെഎം എബ്രഹാമിനെ കുറിച്ച് അറിയേണ്ടതെല്ലാം 
Newsmaker
Newsmaker
സഹാറാ ഗ്രൂപ്പിനെ വീഴ്ത്തിയ ബുദ്ധി, മനോരമയുടെ കണ്ടത്തില്‍ കുടുംബാംഗം, തൈക്കോണ്ട അഭ്യാസി: കെഎം എബ്രഹാമിനെ കുറിച്ച് അറിയേണ്ടതെല്ലാം 

സഹാറാ ഗ്രൂപ്പിനെ വീഴ്ത്തിയ ബുദ്ധി, മനോരമയുടെ കണ്ടത്തില്‍ കുടുംബാംഗം, തൈക്കോണ്ട അഭ്യാസി: കെഎം എബ്രഹാമിനെ കുറിച്ച് അറിയേണ്ടതെല്ലാം 

ഇന്ത്യന്‍ വ്യവസായ ലോകത്ത് കൊടിയുയര്‍ത്തിയ വമ്പന്മാരില്‍ മുന്നിലായിരുന്നു സഹാറാ ഗ്രൂപ്പ്. നിക്ഷേപകരില്‍നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്ന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ (സെബി) കണ്ടെത്തുന്നതുവരെ. സുപ്രീം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് 2014ല്‍ ഫെബ്രുവരി 26ന് ചെയര്‍മാന്‍ സുബ്രതോ റോയ് ജയിലിലായി. സുബ്രതോയെയും സഹാറയെയും വരിഞ്ഞുമുറുക്കിയ സെബിയിലെ ബുദ്ധികേന്ദ്രമായിരുന്നു മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എം എബ്രഹാം. പണവും ഭരണതലത്തിലെ സ്വാധീനവും അടങ്ങിയ സുബ്രതോ റോയിയുടെ കുശാഗ്രബുദ്ധിയെ മറികടന്ന തന്ത്രങ്ങളുടെ ഉടമ. ആ കുരുക്കില്‍നിന്ന് പുറത്തുകടക്കാന്‍ സുബ്രതോ റോയിക്ക് പിന്നീടായില്ല.

കെഎം എബ്രഹാം 2008ലാണ് സെബിയില്‍ ഹോള്‍ടൈം ഡയറക്ടറാകുന്നത്. 2011 ജൂണ്‍ 23 ന് എബ്രഹാം പുറപ്പെടുവിച്ച ഉത്തരവ് സഹാറാ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്റെയും സഹാറാ ഹൗസിങ് ഇന്‍വസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെയും നിക്ഷേപ സമാഹരണം സംബന്ധിച്ച പരിശോധയ്ക്കുള്ളതായിരുന്നു. ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണത്തിന് സമാനമായി കോര്‍പ്പറേറ്റ് ലോകത്ത് നടന്ന വലിയ വഞ്ചനയുടെ രഹസ്യം പുറത്തുവരുന്നതിന് കാരണമായി ആ ഉത്തരവ്. 2014ല്‍ സുബ്രതോ റോയിയുടെ അറസ്റ്റിലേക്കും. സഹാറാ ഗ്രൂപ്പിനെ സഹായിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ വിലക്കുകളെ കൂസാതെയായിരുന്നു എബ്രഹാമിന്റെ ഉത്തരവുകളെന്ന് അന്ന് വാഴ്ത്തി. പ്രണാബ് മുഖര്‍ജി ധനവകുപ്പ് മന്ത്രിയായിരിക്കെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐയും ആദായ നികുതി വകുപ്പും മൂന്നുതവണയാണ് കെ.എം എബ്രഹാമിന്റെ ഫ്‌ളാറ്റിലും വീട്ടിലും കയറിയിറങ്ങിയത്. എന്നാല്‍ അനധികൃത സമ്പാദ്യമൊന്നും അന്ന് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.

സഹാറാ ഗ്രൂപ്പിന്റെ നിക്ഷേപതട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കെഎം എബ്രഹാം സെബിയുടെ ഹോള്‍ടൈം മെമ്പറായിരിക്കെ എടുത്ത നടപടികളിലൂടെയായിരുന്നു. 
സഹാറാ ഗ്രൂപ്പിന്റെ നിക്ഷേപതട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കെഎം എബ്രഹാം സെബിയുടെ ഹോള്‍ടൈം മെമ്പറായിരിക്കെ എടുത്ത നടപടികളിലൂടെയായിരുന്നു. 

മലയാള മനോരമ ഉടമകളായ കണ്ടത്തില്‍ കുടുംബാംഗമാണ് ഡോ. കണ്ടത്തില്‍ മാത്യു എബ്രഹാം. കണ്ടത്തില്‍ കുടുംബത്തിന്റെ വാര്‍ഷിക കുടുംബ സംഗമത്തില്‍ എല്ലാവര്‍ഷവും എത്താന്‍ ശ്രമിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഉയര്‍ന്നതിന് ശേഷം 2016ല്‍ നടന്ന കുടുംബ സംഗമത്തില്‍ ചീഫ് ഗസ്റ്റിന്‍റെ സ്ഥാനമായിരുന്നു കെഎം എബ്രഹാമിന്. കുടുംബാംഗങ്ങളല്ലെങ്കിലും ഇഷ്ടക്കാരായ ഉമ്മന്‍ചാണ്ടിയോടും കെഎം മാണിയോടും നൂല്‍തൂക്കം കുറവില്ലാത്ത മമത കാണിക്കാറുണ്ട് മനോരമ.

1982ലെ ഐഎഎസ് ബാച്ചില്‍ കേരള കാഡറിലാണ് കെഎം എബ്രഹാം സിവില്‍ സര്‍വീസിലേക്ക് വരുന്നത്. എറണാകുളത്ത് ജില്ലാ കലക്ടറായി. വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായി. ഹയര്‍ എജ്യുക്കേഷന്‍ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. അവിടെനിന്നാണ് സെബിയില്‍ ഹോള്‍ടൈം ഡയറക്ടറാകാന്‍ മുംബൈയിലേക്ക് പറന്നത്. 2011ല്‍ അത് പൂര്‍ത്തിയാക്കി കേരളത്തിലേക്ക് വീണ്ടും മടങ്ങിയെത്തി.

ധനകാര്യമാണ് ഇഷ്ടവിഷയം. ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചതും ധനകാര്യവകുപ്പിലും സെബി പോലുളള ധനകാര്യ സ്ഥാപത്തിലും. കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ മാനേജുമെന്റില്‍ എംടെക് നേടി. അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി. അവിടെ തന്നെയുള്ള സിഎഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി. കാണ്‍പൂര്‍ ഐഐടിയിലും തിരുവനന്തപുരം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലും ധനകാര്യ വിഭാഗത്തില്‍ വിസിറ്റിങ് പ്രഫസര്‍ കൂടിയാണ്. ആറു വര്‍ഷത്തിലേറെയായി സംസ്ഥാന ധനകാര്യ വകുപ്പിനെ നയിക്കുന്നത് കെഎം എബ്രഹാമാണ്. അതിന് മുമ്പ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചതും ഇതേ വകുപ്പില്‍ തന്നെ. സംസ്ഥാന വികസനത്തിനുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടിന്റെ (കിഫ്ബി) സ്ഥാപക മാനേജര്‍. ഈ കിഫ്ബിയെ മുന്നില്‍നിര്‍ത്തിയാണ് വികസനത്തിന് ബജറ്റിന് പുറത്തെ ധനസമാഹരണം നടത്താമെന്ന് ധനമന്ത്രി തോമസ് ഐസക് ഇത്തവണ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ലോകബാങ്കില്‍നിന്നും ഏഷ്യന്‍ വികസന ബാങ്കില്‍നിന്നും (എഡിബി) വായ്പയെടുത്ത് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനം നടത്താമെന്ന ആശയം തന്നെ കെഎം എബ്രഹാമിന്റേതായിരുന്നു.

 നികുതി ഇളവ് നല്‍കിയതില്‍ കെഎം മാണിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ ധനവകുപ്പിന്റെ നേതൃത്വം കെഎം എബ്രഹാമിനായിരുന്നു. 
നികുതി ഇളവ് നല്‍കിയതില്‍ കെഎം മാണിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ ധനവകുപ്പിന്റെ നേതൃത്വം കെഎം എബ്രഹാമിനായിരുന്നു. 

വകുപ്പ് ഭരിക്കുന്ന മന്ത്രിമാര്‍ക്ക് വിശ്വസ്തനാണ് കെഎം എബ്രഹാം. ധനകാര്യ വിദഗ്ധനെന്ന നിലയില്‍ കെഎം മാണിയും ഉമ്മന്‍ചാണ്ടിയും തോമസ് ഐസക്കും ഒരുപോലെ പ്രയോജനപ്പെടുത്തി. ഇവര്‍ക്കെല്ലാം പ്രിയപ്പെട്ടവന്‍. മന്ത്രിമാരുടെ ഇഷ്ടത്തിനുസരിച്ച് വകുപ്പ് ഭരണം നടത്തിക്കൊണ്ടുപോകും. മാണിക്കെതിരെ ധനമന്ത്രിയായിരിക്കെ കോഴിക്കച്ചവടക്കാര്‍ക്കും ബേക്കറി കച്ചവടക്കാര്‍ക്കും നികുതി ആനൂകൂല്യം നല്‍കിയതിന് അഴിമതി നടത്തിയെന്ന ആരോപണവും കേസും ഉയര്‍ന്നിട്ടുണ്ട്. മാണിയുടെ ഈ അഴിമതിക്കാലത്ത് ധനവകുപ്പിന്റെ തലവന്‍ കെഎം എബ്രഹാമായിരുന്നു. മാണിയുടെ ധനവകുപ്പ് സെക്രട്ടറിക്ക് ഐസക് മന്ത്രിയായപ്പോഴും ഇളക്കം തട്ടിയില്ല. എബ്രഹാമിനെ വകുപ്പില്‍ നിലനിര്‍ത്തി മാണിയുടെ കാലത്തെ സാമ്പത്തിക പൊള്ളത്തരം വെളിപ്പെടുത്തുന്ന ധവളപത്രം അദ്ദേഹത്തിനൊപ്പം എഴുതി അവതരിപ്പിച്ചു തോമസ് ഐസക്.

വരവില്‍ കവിഞ്ഞ സ്വത്ത് കെഎം എബ്രഹാമിനുണ്ടെന്നാണ് ആരോപണം. വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. നവംബര്‍ ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇതുകൂടാതെ കനാല്‍ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. മുംബൈയിലെ കോഹിനൂര്‍ ഫേസ് 3 അപ്പാര്‍ട്ട്മെന്റില്‍ 1.10 കോടി വിലവരുന്ന ആഡംബര ഫ്ളാറ്റിനും തിരുവനന്തപുരം തൈക്കാടിലെ മില്ലേനിയം അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിനും വായ്പ തിരിച്ചടവുള്ളതായി ചീഫ് സെക്രട്ടറിക്ക് കെ.എം. എബ്രഹാം വര്‍ഷം തോറും നല്‍കുന്ന സ്വത്ത് വിവര പട്ടികയില്‍ വ്യക്തമാക്കിയിരുന്നു. മാസം 84,000 രൂപയാണ് വായ്പാ തിരിച്ചടവ്. ഇത്രയും വായ്പാ തിരിച്ചടാല്‍ പ്രതിദിന ചെലവിനായി തുക സര്‍ക്കാര്‍ ശമ്പളത്തില്‍ അവശേഷിക്കില്ലെന്ന് വ്യക്തമാക്കി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി നടപടി. കൊല്ലം ജില്ലയില്‍ കടപ്പാക്കടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന്റെ ചെലവ് കണക്ക് ചീഫ് സെക്രട്ടറിക്ക് നല്‍കിയ ആസ്തി വിവര പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല. ഇത് അഴിമതിയാണെന്നാണ് മറ്റൊരാരോപണം.

സിവില്‍ സര്‍വീസിലെ പെരുമാറ്റച്ചട്ട പ്രകാരം 15,000 രൂപയില്‍ കൂടുതലായുള്ള ആശ്രിതരുടെ ആസ്തി വിവരം ചീഫ് സെക്രട്ടറിക്ക് വര്‍ഷം തോറും നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. കെഎം എബ്രഹാമിന്റെ ഭാര്യയുടെയും ഏകമകളുടെയും ആസ്തി വിവരം സര്‍വീസിനിടെ ഒരിക്കല്‍ പോലും നല്‍കിയിട്ടില്ല. കെഎം എബ്രഹാമിന്റെ 1988 മുതല്‍ 2004 വരെയുള്ള ആറുവര്‍ഷം ആസ്തിവിവര പത്രിക അദ്ദേഹം സമര്‍പ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രത്യേക താല്‍പര്യമാണ് ഈ അന്വേഷണത്തിന് പിന്നിലെന്നാണ് കെഎം എബ്രഹാമിന്റെയും അദ്ദേഹത്തിനൊപ്പമുള്ള ഒരുവിഭാഗം ഐഎഎസ് ഉദ്യോഗസ്ഥരുടെയും വാദം. അഴിമിതി കേസുകളില്‍ വിജിലന്‍സ് മുന്നോട്ടുപോയപ്പോള്‍ കെഎം എബ്രഹാമിന്റെ ധനവകുപ്പ് ജേക്കബ് തോമസിനെതിരെ വന്നു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സോളാര്‍ പദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടുണ്ടായി എന്ന് കെഎം എബ്രഹാമിന്റെ കീഴിലുള്ള ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ഉണ്ടാക്കി. ജേക്കബ് തോമസും കെഎം എബ്രഹാമും തമ്മിലുള്ള നേരിട്ടുള്ള എറ്റുമുട്ടലായി ഇത് മാറി. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെഎം എബ്രഹാമും അദ്ദേഹത്തിനൊപ്പമുള്ള ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആ പരാതി ഗൗനിച്ചില്ല. അന്വേഷണം നടക്കട്ടെയന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കെഎം എബ്രഹാമിന്റെ തിരുവനന്തപുരത്തെ വീട് വിജിലന്‍സ് റെയ്ഡ് ചെയ്തു. വീടിന്റെ വിസ്താരം അളന്ന് തിട്ടപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് വിജിലന്‍സ് വിശദീകരണം നല്‍കി.

നിയമസഭയില്‍ പ്രതിപക്ഷം രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ കെഎം എബ്രാഹാമിന് വേണ്ടി വാദിച്ചു. സഹാറയെ വീഴ്ത്തിയ ഖ്യാതി ഉമ്മന്‍ചാണ്ടി സഭയില്‍ ഉന്നയിച്ചു. സഭയ്ക്ക് പുറത്ത് മലയാള മനോരമയും.

സിവില്‍ സര്‍വീസില്‍ ഉന്നത പദവികള്‍ വഹിക്കുന്ന തിരിക്കിലും മികച്ച തയ്‌ക്കോണ്ടോ അഭ്യാസി കൂടിയാണ് കെഎം എബ്രഹാം. 16 വര്‍ഷം മുമ്പ് ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തിയശേഷം കഴിഞ്ഞ മെയില്‍ 58ാം വയസ്സില്‍ സെക്കന്‍ഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും.