ഫെയ്‌സ്ബുക്കില്‍ തിരികൊളുത്തിയ പ്രക്ഷോഭം; ട്രംപിനെ വിറപ്പിച്ച സ്ത്രി മുന്നേറ്റത്തിന് തുടക്കമിട്ട തെരേസാ ഷൂക്കിനെ അറിയാം

January 23, 2017, 2:55 pm
ഫെയ്‌സ്ബുക്കില്‍ തിരികൊളുത്തിയ പ്രക്ഷോഭം; ട്രംപിനെ വിറപ്പിച്ച സ്ത്രി മുന്നേറ്റത്തിന് തുടക്കമിട്ട തെരേസാ ഷൂക്കിനെ അറിയാം
Newsmaker
Newsmaker
ഫെയ്‌സ്ബുക്കില്‍ തിരികൊളുത്തിയ പ്രക്ഷോഭം; ട്രംപിനെ വിറപ്പിച്ച സ്ത്രി മുന്നേറ്റത്തിന് തുടക്കമിട്ട തെരേസാ ഷൂക്കിനെ അറിയാം

ഫെയ്‌സ്ബുക്കില്‍ തിരികൊളുത്തിയ പ്രക്ഷോഭം; ട്രംപിനെ വിറപ്പിച്ച സ്ത്രി മുന്നേറ്റത്തിന് തുടക്കമിട്ട തെരേസാ ഷൂക്കിനെ അറിയാം

അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ട രാത്രി ഹാവായ് ദ്വീപിലെ അറുപതുകാരി തെരേസ ഷൂക്ക് ഏറെ അസ്വസ്ഥായിരുന്നു. അടക്കിവെയ്ക്കാനാകാത്ത അസ്വസ്ഥതയാല്‍ തെരേസ ഷൂക്ക് പ്രസിദ്ധീകരിച്ച ഒരു എഫ് ബി പോസ്റ്റാണ് വാഷിങ്ടണിലും മറ്റ് പലയിടങ്ങളിലും സ്ത്രികളുടെ നേതൃത്വത്തില്‍ നടന്ന തെരുവ് കയ്യേറിയുള്ള അസാധരണ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍. ഹാവായ് ദ്വീപിലെ പരിമിതികള്‍ തിരിച്ചറിഞ്ഞ തെരേസ ഷൂക്കിട്ട പോസ്റ്റ് ആളിപ്പടരുകയായിരുന്നു. വാഷിങ്ടണ്‍ ഡിസിയിലേക്ക് പ്രതിഷേധ റാലിക്കുള്ള ക്ഷണമായിരുന്നു പോസ്റ്റ്. ഒരു പേജുണ്ടാക്കി റാലിയിലേക്ക് ആളുകളെ സ്വാഗതം ചെയ്തു. നാല് ആഴ്ച്ചയ്ക്ക് ശേഷം ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത കോലാഹലങ്ങള്‍ക്ക് പിന്നാലെ ട്രംപ് അധികാരത്തിലെത്തിയ രണ്ടാം ദിനം 10 ലക്ഷത്തോളം അമേരിക്കന്‍ ജനത തെരേസ ഷൂക്കിന്റെ ആഹ്വാനം ഏറ്റെടുത്ത് തെരുവിലിറങ്ങി. വാഷിങ്ടണ്‍ ഡി.സിയിലേക്കുള്ള പ്രതിഷേധ റാലിയില്‍ അണിചേരാനുള്ള തെരേസ ഷൂക്കിന്റെയും സുഹൃത്തുക്കളുടെയും ക്ഷണം ‘പാന്റ്‌സ്യൂട്ട് നേഷന്‍’ എന്ന 40 ലക്ഷം ഫേളോവേഴ്‌സുള്ള ഗ്രൂപ്പ് ഷെയര്‍ ചെയ്തു. ആദ്യ ദിനം തന്നെ പതിനായിരത്തോളമാളുകള്‍ ക്ഷണം സ്വീകരിച്ചു. ട്രംപിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും ഒരുമിച്ച് അണിച്ചേര്‍ന്നപ്പോള്‍ വാഷിങ്ടണ്‍ ഡി.സിയിലേക്കുള്ള സ്ത്രികളുടെ മാര്‍ച്ച് എന്ന പേരില്‍ മുന്നേറ്റം രൂപപ്പെടുകയായിരുന്നു. 1963ല്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ സാമ്പത്തിക പൗര അവകാശങ്ങള്‍ക്കായി നടന്ന ‘മാര്‍ച്ച് ഓണ്‍ വാഷിങ്ടണ്‍ ഫോര്‍ ജോബ്‌സ് ആന്റ് ഫ്രീഡം’ പ്രക്ഷോഭത്തിന്റെ ഓര്‍മ്മയിലാണ് ഈ പേര് സ്വീകരിച്ചത്. ഗ്രേറ്റ് മാര്‍ച്ച് ഓണ്‍ വാഷിങ്ടണ്‍ എന്നും അറിയപ്പെടുന്ന ആ റാലിക്കൊടുവിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ഐ ഹാവ് എ ഡ്രീം എന്ന ചരിത്രപരമായ പ്രസംഗം നടത്തുന്നത്. സാമാനമായ പ്രതിഷേധങ്ങള്‍ ലോകമെങ്ങും അരങ്ങേറി.തെരേസ ഷൂക്ക്
തെരേസ ഷൂക്ക്

'എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. പ്രതിഷേധ മാര്‍ച്ച് നടത്തണം എന്ന് മാത്രം ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു', തെരേസ ഷൂക്ക് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു. നാല് പേരക്കുട്ടികളുടെ മുത്തശ്ശിയായ തെരേസ ഷൂക്ക് ഇന്‍ഡ്യാനയില്‍ നിന്നുള്ള മുന്‍ അഭിഭാഷകയാണ്.

ട്രംപിന്റെ സ്ത്രി വിരുദ്ധ പരാമര്‍ശങ്ങള്‍ക്കും നയങ്ങള്‍ക്കും ശേഷം അദ്ദേഹം അധികാരത്തിലെത്തി എന്നത് എന്നെ അത്ഭുതപ്പെുത്തി. ഇതല്ല നമ്മളെന്ന് നാം ജനങ്ങളെ ബോധ്യപ്പെടുതേണ്ടതുണ്ട്. ഒറ്റ രാത്രി കൊണ്ട് ആഹ്വാനം ജനം ഏറ്റെടുത്തു.
തെരേസ ഷൂക്ക്
റാലിയില്‍ ക്ഷണിച്ച്  രൂപികരിച്ച ഫെയ്‌സ്ബുക്ക് പേജ്‌
റാലിയില്‍ ക്ഷണിച്ച് രൂപികരിച്ച ഫെയ്‌സ്ബുക്ക് പേജ്‌

Also read : ട്രംപിനെതിരെ 10 ലക്ഷത്തിലേറെ സ്ത്രീകള്‍ തെരുവിലിറങ്ങി;

സ്ത്രി വിരുദ്ധ പരാമര്‍ങ്ങളില്‍ ട്രംപ് ക്ഷമ ചോദിച്ചിരുന്നെങ്കിലും ഒരുപാട് സ്ത്രി പീഡന കഥകളാണ് പിന്നീട് പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് പ്രചരണം ഒരുപാട് സ്ത്രികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു, പ്രതിഷേധത്തിന്റെ ആദ്യ സംഘാടകരില്‍ ഒരാളായ ഫോന്റെയിന്‍ പീയേര്‍സന്‍ പറഞ്ഞു.

പ്രതിഷേധ സ്വരങ്ങള്‍ ശക്തിപ്രാപിച്ചപ്പോള്‍ ഷൂക്കില്‍ നിന്നും റാലിയുടെ സംഘാടനം നാല് സ്ത്രികള്‍ ഏറ്റെടുക്കുകയായിരുന്നു. ആയുധം കൈവശം വെക്കുന്നതിനെതിരായ നിയമങ്ങള്‍ക്കെതിരെ പോരാടുന്ന തിയാമിക മല്ലോറി, ന്യുയോര്‍ക്കിലെ അറബ്-അമേരിക്കന്‍ അസ്സോസിയേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ലിണ്ടാ സാര്‍സോയിര്‍, നീതിന്യായവകാശ പോരാട്ടങ്ങള്‍ക്കായുള്ള ഒരു സംഘത്തിന്റെ നേതാവ് കാര്‍മണ്‍ പെരസ്, ഫാഷന്‍ ബ്രാന്റ് നടത്തുന്ന ബോബ് ബ്ലാന്റ് എന്നിവരാണ് പിന്നീട് പ്രക്ഷോഭങ്ങളെ നിയന്ത്രിച്ചത്. വംശീയതയ്‌ക്കെതിരെ പോരാടുന്നവര്‍, മുസ്ലിം പൗരന്മാര്‍, എല്‍ജിബിടി കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

വിമന്‍സ് മാര്‍ച്ചില്‍ നിന്നും 
വിമന്‍സ് മാര്‍ച്ചില്‍ നിന്നും 

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ മകള്‍ ബര്‍നീസ് കിങ് അടക്കം അനവധി പ്രമുഖരാണ് പ്രക്ഷോഭങ്ങളെ പിന്തുണച്ചിരിക്കുന്നത്. ധാരാളം സെലിബ്രിറ്റികള്‍ റാലിയില്‍ പങ്കെടുത്തു.