യോഗി ആദിത്യ നാഥ്: ബിജെപിയുടെ ‘ഫയര്‍ ബ്രാന്‍ഡ്’; തീവ്ര വര്‍ഗീയതയുടെ കാവി പ്രചാരകന്‍

March 18, 2017, 6:21 pm


യോഗി ആദിത്യ നാഥ്: ബിജെപിയുടെ ‘ഫയര്‍ ബ്രാന്‍ഡ്’; തീവ്ര വര്‍ഗീയതയുടെ കാവി പ്രചാരകന്‍
Newsmaker
Newsmaker


യോഗി ആദിത്യ നാഥ്: ബിജെപിയുടെ ‘ഫയര്‍ ബ്രാന്‍ഡ്’; തീവ്ര വര്‍ഗീയതയുടെ കാവി പ്രചാരകന്‍

യോഗി ആദിത്യ നാഥ്: ബിജെപിയുടെ ‘ഫയര്‍ ബ്രാന്‍ഡ്’; തീവ്ര വര്‍ഗീയതയുടെ കാവി പ്രചാരകന്‍

‘ഒരു ഹിന്ദു പെണ്‍കുട്ടി മതം മാറ്റപ്പെട്ടാല്‍ ഞാന്‍ 100 മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റും, ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ 100 മുസ്ലീങ്ങളെ കൊല്ലും’ നിയുക്ത യുപി മുഖ്യമന്ത്രിയുടെ വാക്കുകളാണിത്. തീവ്ര വര്‍ഗീയ പ്രസ്താവനകള്‍ നടത്താന്‍ മടിയില്ലാത്ത, രജപുത് വിഭാഗത്തില്‍പ്പെട്ട ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കുന്നതിലൂടെ ബിജെപി സംരക്ഷിക്കുന്നത് യുപിയിലെ സവര്‍ണരുടെ താല്‍പര്യമാണ്.

യുപി ബിജെപിയിലെ വര്‍ഗീയ മുഖം. 1998 മുതല്‍ ഖോരക്പൂര്‍ എംപിയായ യോഗി ആദിത്യനാഥിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഖോരക്പൂര്‍ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ കൂടിയാണ് ഇദ്ദേഹം. തീവ്ര ഹിന്ദു നിലപാടുകളിലൂടെ എന്നും മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള യോഗി ആദ്യത്യനാഥ് അച്ചന്റെ മരണശേഷമാണ് മുഖ്യ പുരോഹിത സ്ഥാനം ഏറ്റെടുക്കുന്നത്.

കലാപം, കൊലപാതകശ്രമം, ആയുധം കൈവശം വക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ഭീഷണിപ്പെടുത്തല്‍, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുക തുടങ്ങിയ കേസുകളില്‍ പ്രതിയാണ് നിയുക്ത യുപി മുഖ്യമന്ത്രി. 2015 ല്‍ മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദു യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട് ഇദ്ധേഹം. ക്രമസമാധാനം പാലിക്കുമെന്നത് യുപിയില്‍ ബിജെപി നല്‍കിയ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ്.

ഉത്തരാഖണ്ഡിലെ ഗാര്‍വാള്‍ സര്‍വ്വകലാശാലയില്‍ നിന്നുമുള്ള ശാസ്ത്ര ബിരുദദാരിയായ യോഗി ആദിത്യനാഥ് തന്റെ 26ാം വയസ്സിലാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടി 1998 ല്‍ യോഗി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു. ഇന്നും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് യോഗി തന്നെ. 2010 ല്‍ സത്രീകള്‍ക്ക് സംവരണം ഏര്‍പെടുത്തുന്ന ബില്ലിനായി ബിജെപി നല്‍കിയ വിപ്പ് ലംഘിച്ച് എംപിമാരില്‍ ഒരാളായിരുന്നു.

വര്‍ഗീയ പ്രസംഗങ്ങളിലൂടെയാണ് യോഗി ആദിത്യനാഥ് വളര്‍ന്നു വന്നത്. ഹിന്ദു മത പ്രചാരത്തിനായി ഹിന്ദു യുവ വാഹിനിയെന്ന സംഘടന രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. മദര്‍തെരേസക്കെതിരെയും, ഷാരൂഖ് ഖാനെതിരെയും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ ക്രൈസ്തവ വല്‍ക്കരിക്കാനുളള ഭാഗമായിരുന്നുവെന്നാണ് ആദിത്യനാഥിന്റെ പരാമര്‍ശം. ഷാരൂഖ് ഖാനെ പാക് ഭീകരന്‍ ഹാഫിസ് സയിദിനോടുപമിക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന പ്രസ്താവനയും യുപിയിലെ നിയുക്ത ബിജെപി മുഖ്യന്റേതായിട്ടുണ്ട്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രവും മുസ്ലിം പള്ളിയും പണിത് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന നിര്‍ദേശത്തെ മക്കയില്‍ ക്ഷേത്രം പണിയുന്നത് പോലെയെന്നാണ് യോഗി വിശേഷിപ്പിച്ചത്.

2007 ല്‍ ഖോരക്പൂരില്‍ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ യോഗി ആദിത്യ നാഥിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോകരുതെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് യോഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യോഗി നടത്തിയ വിദ്വേഷ പ്രസംഗമായിരുന്നു കലാപത്തിലേക്ക് നയിച്ചത്. യോഗിയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും മുംബൈ ഗോരക്പൂര്‍ എക്‌സ്പ്രസ്സിന് തീവെക്കുകയും ചെയ്തിരുന്നു. ഗോരക്പൂര്‍ കലാപത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തുടക്കം യോഗി ആദിത്യ നാഥായിരുന്നു. നിരവധി മുസ്ലീം പള്ളികളും, വീടുകളും, വാഹനങ്ങളുമാണ് അക്രമകാരികള്‍ തീവെച്ച് നശിപ്പിച്ചത്.

2011 മാര്‍ച്ചില്‍ പുറത്ത് വന്ന സാഫ്രോണ്‍ വാര്‍ - റാഡിക്കലൈസേഷന്‍ ഓഫ് ഹിന്ദുയിസം എന്ന ഡോക്യുമെന്ററിയില്‍ ആദിത്യനാഥ് നടത്തിയ വിരാട് ഹിന്ദുസ്ഥാന്‍ റാലിയും അദ്ദേഹം നടത്തിയ പ്രസംഗങ്ങളുമാണ് യുപിയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചതെന്ന് ആരോപിച്ചിരുന്നു.

തെരഞ്ഞടുപ്പ് കാലത്ത് താന്‍ നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിനായി ബിജെപിയുമായി നിരന്തരം കലഹിക്കുന്ന നേതാവാണ് ആദിത്യനാഥ്. 2007 ലും ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും യോഗി സീറ്റിനായി കലാപമുയര്‍ത്തിയിരുന്നു. യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി യോഗിയെ ഉയര്‍ത്തികാണിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗിയുടെ സംഘടന ഹിന്ദു യുവവാഹിനി ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.